എയർ ഇന്ത്യ 30 % വിപണി വിഹിതം ലക്ഷ്യമിടുന്നു, സേവനത്തിന് കൂടുതൽ വിമാനങ്ങൾ

എയർ ഇന്ത്യ കൂടുതൽ വിമാനങ്ങൾ സേവനത്തിന് ഉപയോഗിച്ചും, കൂടുതൽ സർവീസുകളും നടത്തി അടുത്ത അഞ്ചു വർഷം കൊണ്ട് വിപണി വിഹിതം 30 ശതമാനമായി വർധിപ്പിക്കുമെന്ന്, സി ഇ ഒ കാംബെൽ വിൽ‌സൺ അറിയിച്ചു. നിലവിൽ ആഭ്യന്തര വിപണിയിൽ 10 %, അന്താരാഷ്ത്ര സർവീസിൽ 12 % വിപണി വിഹിതം എയർ ഇന്ത്യക്ക് ഉണ്ട്.

2022 ജനുവരിയിലാണ് ടാറ്റ ഗ്രൂപ് എയർ ഇന്ത്യ ഏറ്റെടുത്തത്. ഇപ്പോൾ 117 വിമാനങ്ങൾ വെച്ചാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യയുടെ പ്രശസ്‌തി കളങ്കപ്പെടുത്തിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് തുടക്കത്തിൽ മുൻതൂക്കം കൊടുക്കുന്നത്. അടുത്ത മൂന്ന് വർഷത്തിൽ കൂടുതൽ വിമാനങ്ങൾ സർവീസിനായി ഉപയോഗപ്പെടുത്താൻ ശ്രമിക്കും. അടുത്ത 15 മാസങ്ങളിൽ 5 വലിയ ബോയിങ് വിമാനങ്ങളും , 25 പുതിയ എയർ ബസ്സുകളും പുതുതായി സർവിസിന് ഉപയോഗപ്പെടുത്തും.

നിലവിൽ ചെറിയ വിമാനങ്ങൾ 70 എണ്ണം ഉണ്ടെങ്കിലും 54 എണ്ണം മാത്രമാണ് സർവിസ് നടത്തുന്നത്. 2023- ഓടെ മുഴുവൻ വിമാനങ്ങളും സർവിസിന് ഉപയോഗപ്പെടുത്തും.

ചെലവ് കുറഞ്ഞതും, ഫുൾ സർവീസ് ഒരേ സമയം നടത്തുന്ന ബിസിനസ് മോഡലാണ് എയർ ഇന്ത്യ നടപ്പാകുന്നത്. മുൻ വർഷങ്ങളിൽ സാങ്കേതിക വിദ്യയിൽ കാര്യമായ മുതൽമുടക്ക് എയർ ഇന്ത്യ നടത്തിയിട്ടില്ല. സാങ്കേതികത കൂടാതെ ജീവനക്കാരുടെ സേവന നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളും ടാറ്റ ഗ്രൂപ് കൈക്കൊള്ളുമെന്ന് സി ഇ ഒ അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it