എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ പുതുക്കി, വിശദാംശങ്ങള്‍ അറിയാം

കമ്പനിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഭാരതി എയര്‍ടെല്ലിന്റെ ഓഹരിവില (28-07-2021, 12.57 വരെ) 21 രൂപയോളം ഉയര്‍ന്നു

രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാന്‍ പുതുക്കി. നേരത്തെയുണ്ടായിരുന്ന 49 രൂപയുടെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാനിന് പകരം 79 രൂപയുടെ പ്രീപെയ്ഡ് പായ്ക്കുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുകയെന്ന് കമ്പനി വ്യക്തമാക്കി.

''എയര്‍ടെല്‍ അതിന്റെ 49 രൂപയുടെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് റീചാര്‍ജ് നിര്‍ത്തലാക്കി. കമ്പനിയുടെ പ്രീപെയ്ഡ് പായ്ക്കുകള്‍ ഇപ്പോള്‍ 79 രൂപയ്ക്ക് ആരംഭിക്കും. ഇരട്ട ഡാറ്റയ്ക്കൊപ്പം ഉപയോക്താക്കള്‍ക്ക് ഔട്ട്‌ഗോയിംഗ് മിനിറ്റ് നിലവിലുള്ളതിന്റെ നാലിരട്ടി വരെ ലഭിക്കും. മികച്ച കണക്റ്റിവിറ്റി പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ കമ്പനിയുടെ ശ്രദ്ധയ്ക്ക് അനുസൃതമായാണ് ഈ മാറ്റം. എന്‍ട്രി ലെവല്‍ റീചാര്‍ജുകളിലുള്ള എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ബാലന്‍സിനെക്കുറിച്ച് ആകുലപ്പെടാതെ ഉപയോഗിക്കാന്‍ കഴിയും'' കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
79 രൂപയുടെ എന്‍ട്രി പ്ലാനിന് 28 ദിവസത്തെ സാധുതയാണുള്ളത്. 200 എംബി ഡാറ്റയും നല്‍കുന്നു. ഇരട്ട ഡാറ്റയ്ക്കൊപ്പം ഉപയോക്താക്കള്‍ക്ക് ഔട്ട്‌ഗോയിംഗ് മിനിറ്റ് ഉപയോഗത്തിന്റെ നാലിരട്ടി വരെ വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ പ്രീപെയ്ഡ് പ്ലാന്‍ 29-07-2021 മുതല്‍ പ്രാബല്യത്തില്‍ വരും. പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കിയതായ പ്രഖ്യാപനങ്ങള്‍ വന്നതിന് പിന്നാല ഭാരതി എയര്‍ടെല്ലിന്റെ ഓഹരിവില ഇന്ന് (28-07-2021, 12.57 വരെ) 21 രൂപയോളം ഉയര്‍ന്ന് 561.5 രൂപയിലെത്തി.



Related Articles
Next Story
Videos
Share it