എയര്‍ടെല്‍ മൊബൈല്‍ കുറഞ്ഞ പ്രീപെയ്ഡ് നിരക്ക് 155 രൂപയായി

എയര്‍ടെല്‍ മൊബൈല്‍ പ്രീപെയ്ഡ് ഏറ്റവും കുറഞ്ഞ നിരക്ക് 99 രൂപയില്‍ നിന്ന് 155 രൂപയായി എല്ലാ സര്‍ക്കിളുകളിലും വര്‍ധിപ്പിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ ഹരിയാന, ഒഡീഷ എന്നി സംസ്ഥാനങ്ങളില്‍ നവംബര്‍ മാസം നടപ്പാക്കിയിരുന്നു.

പ്ലാന്‍ ഇങ്ങനെ

മഹാരാഷ്ട്രയിലും കേരളത്തിലും 155 രൂപ പ്ലാന്‍ ഫെബ്രുവരി മുതല്‍ നടപ്പാക്കി. 155 രൂപ റീചാര്‍ജില്‍ അനിയന്ത്രിത കോളുകള്‍, 1 ജി ബി ഡാറ്റ, 300 എസ് എം എസ്, 24 ദിവസത്തെ കാലാവധിയാണ് ലഭിക്കുന്നത്. 99 രൂപയുടെ പ്ലാനില്‍ 28 ദിവസത്തെ കാലാവധി ഉണ്ടായിരുന്നു.

മറ്റ് കമ്പനികള്‍

വൊഡാഫോണ്‍, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ തുടങ്ങിയ ടെലികോം സേവന ദാതാക്കള്‍ എയര്‍ടെല്ലിനെ പിന്തുടര്‍ന്ന് പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുമോ എന്ന് വ്യക്തമല്ല. വൊഡാഫോണിന്റെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ 98 രൂപക്ക് ലഭിക്കും- 200 എം ബി ഡാറ്റ, അനിയന്ത്രിത കോളുകള്‍. 14 ദിവസത്തെ കാലാവധി.

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഏറ്റവും കുറഞ്ഞ നിരക്ക് 48 രൂപയാണ്, സംസാര സമയം 10 രൂപ, 30 ദിവസത്തെ കാലാവധി (ഡാറ്റ ഇല്ല). അടുത്ത വലിയ പ്ലാന്‍ 87 രൂപ, 14 ദിവസത്തെ കാലാവധി, 1 ജി ബി ഡാറ്റ, അനിയന്ത്രിത കോളുകള്‍ നടത്താം. റിലയന്‍സ് ജിയോയുടെ ഏറ്റവും കുറഞ്ഞ റീചാര്‍ജ് പ്ലാന്‍ 91 രൂപക്ക് ലഭ്യമാണ് -200 എം ബി വരെ ഡാറ്റ. അനിയന്ത്രിത കോളിംഗ്, 28 ദിവസം കാലാവധി.

എയര്‍ടെല്‍ നിലവില്‍ ജമ്മു മുതല്‍ കാശ്മീര്‍ വരെ 265 നഗരങ്ങളില്‍ 5 ജി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഒരു ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം 193 രൂപയായി വര്‍ധിച്ചിട്ടുണ്ട്

Related Articles
Next Story
Videos
Share it