5ജിയുമായി ആദ്യം എത്തുന്നത് എയര്‍ടെല്‍, സേവനം ഓഗസ്റ്റില്‍ തന്നെ ആരംഭിക്കും

രാജ്യത്ത് 5ജി സേവനം ഈ മാസം തന്നെ ആരംഭിക്കുമെന്ന് ഭാരതി എയര്‍ടെല്‍. 5ജി നെറ്റ്‌വര്‍ക്കിനായി എറിക്‌സണ്‍, നോക്കിയ, സാംസംഗ് എന്നീ കമ്പനികളുമായി എയര്‍ടെല്‍ കരാര്‍ ഒപ്പിട്ടു. ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, പൂനെ എന്നീ നഗരങ്ങളിലാവും ആദ്യ ഘട്ടത്തില്‍ എയര്‍ടെല്‍ 5ജി എത്തുക.

Also Read: റിലയന്‍സ് ജിയോ 5ജി ജനുവരിയില്‍ : ഈ 9 നഗരങ്ങളില്‍ ആദ്യം എത്തിയേക്കും

ഏതാനും ദിവസം മുമ്പ് അവസാനിച്ച 5ജി ലേലത്തില്‍ 43,084 കോടി രൂപ മുടക്കില്‍ 19,868 mhz സ്‌പെക്ട്രമാണ് എയര്‍ടെല്‍ സ്വന്തമാക്കിയത്. ഓഗസ്റ്റ് പത്തിനുള്ളില്‍ സ്‌പെക്ട്രം വിതരണം കേന്ദ്രം പൂര്‍ത്തിയാക്കുമെന്നാണ് വിവരം. നേരത്തെ ഓഗസ്റ്റ് 15, സ്വാനന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു പക്ഷെ എയര്‍ടെല്ലും ഓഗസ്റ്റ് 15ന് 5ജി സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ആയിരിക്കും ശ്രമിക്കുക.

Also Read: Zero G to 5G; ഫോണ്‍വിളിയിലെ തലമുറമാറ്റം

അതേ സമയം എയര്‍ടെല്ലിന്റെ പ്രധാന എതിരാളികളായ റിലയന്‍സ് ജിയോ ജനുവരിയോടെ മാത്രമേ 5ജി അവതരിപ്പിക്കു എന്നാണ് വിവരം. 5ജി നെറ്റ്‌വര്‍ക്കിനായി ഏകദേശം 10 ബില്യണ്‍ ഡോളര്‍ ചെലവാകും എന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്. ലോകത്താകമാനമുള്ള 3.5 ghz അടിസ്ഥാനമാക്കിയുള്ള 5ജി റേഡിയോ ആന്‍ഡ് നെറ്റ്‌വര്‍ക്ക് ഇന്ത്യയില്‍ ആയിരിക്കുമെന്നാണ് ടെലികോം ഉപകരണ നിര്‍മാതാക്കള്‍ പറയുന്നത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തെ 50 ശതമാനം ഭൂപ്രദേശങ്ങളും 5ജി നെറ്റ്‌വര്‍ക്കിന് കീഴിലെത്തുമെന്നാണ് വിലയിരുത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it