വ്യത്യസ്തമായ യൂണിഫോം ട്വിറ്ററില്‍ വൈറല്‍, ഇപ്പോളിതാ ലൈസന്‍സുമെത്തി: ആകാശ പറക്കാനൊരുങ്ങുന്നു

ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ആകാശയ്ക്ക് ലൈസന്‍സ് ലഭിച്ചു. ഇക്കഴിഞ്ഞ നാലാം തീയതിയാണ് ഇക്കോ-ഫ്രണ്ട്‌ലിയും കംഫട്ടബിളുമായ ആകാശയുടെ വ്യത്യസ്തമായ യൂണിഫോം കമ്പനി പുറത്തുവിട്ടത്. കാഴ്ചയിലും വസ്ത്രധാരണത്തിലെ കംഫര്‍ട്ടിലും ഇന്ത്യയിലെ തന്നെ മികച്ച ചോയ്‌സ് എന്നായിരുന്നു ട്വിറ്ററില്‍ ചിത്രങ്ങള്‍ക്ക് ലഭിച്ച കമന്റുകള്‍.

ഇപ്പോളിതാ നേരത്തെ അറിയിച്ചത് പോലെ ജൂലൈ അവസാനം പറന്നുയരാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശ. പ്രവര്‍ത്തനം ആരംഭിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ DGCA (ഡിജിസിഎ) നിന്നും എയര്‍ലൈനിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

2021 ഓഗസ്റ്റ് ആദ്യ പകുതിയില്‍ ആണ് ജുന്‍ജുന്‍വാലയുടെയും ഇന്‍ഡിഗോയുടെ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയര്‍ലൈന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നേടിയത്.

ആകാശ എയര്‍ലൈന്‍ ഇതിനകം 72 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അതില്‍ 19 എണ്ണം 189 സീറ്റുകളുള്ള MAX-8 ഉം 53 വിമാനങ്ങള്‍ ഉയര്‍ന്ന ശേഷിയുള്ള ബോയിംഗ് 737 MAX-8-200 ഉം ആയിരിക്കും. വിമാനത്തില്‍ അധിക ലെഗ് സ്‌പേസുള്ള സീറ്റുകള്‍ ഉണ്ടായിരിക്കും. ഇതില്‍ ഒരു ഫ്‌ചൈറ്റ് ഇതിനകം ലഭിച്ചു കഴിഞ്ഞു. ആദ്യ ഫ്‌ളൈറ്റ് തങ്ങളിലേക്കെത്തിയതിന്റെ സന്തോഷവും throwbackthursday എന്ന പേരില്‍ ആകാശ ട്വിറ്റര്‍ പേജില്‍ കമ്പനി പങ്കിട്ടിട്ടുണ്ട്.

Related Articles
Next Story
Videos
Share it