'ആകാശ'ക്ക് വേണം പുതിയ വിമാനങ്ങള്‍, പുതിയ ജീവനക്കാര്‍

പുതിയ റൂട്ടുകളിലേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും ആകാശ എയര്‍
'ആകാശ'ക്ക് വേണം പുതിയ വിമാനങ്ങള്‍, പുതിയ ജീവനക്കാര്‍
Published on

ആകാശ എയര്‍ 1000 പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു. 2024 മാര്‍ച്ച് അവസാനത്തോടെ മൊത്തം തൊഴിലാളികളുടെ എണ്ണം 3000 ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി.

അന്താരാഷ്ട്ര സര്‍വീസിലേക്കും

വിപുലീകരണത്തിന്റെ ഭാഗമായി 2023 അവസാനത്തോടെ പുതിയ റൂട്ടുകളിലേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും ആകാശ എയര്‍ സിഇഒ വിനയ് ദുബെ പറഞ്ഞു. കൂടാതെ ഈ വര്‍ഷം അവസാനത്തോടെ പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2027 ഓടെ പുത്തന്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ നീക്കം. ഇതിനകം തന്നെ കമ്പനി പുതിയ 72 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 19 എണ്ണം എത്തിയതായാണ് റിപ്പോര്‍ട്ട്. അടുത്ത മാസം 20-ാമത്തെ വിമാനം കൂടി ലഭിച്ചു കഴിഞ്ഞാല്‍ വിദേശത്തേക്ക് പറക്കാനുള്ള യോഗ്യത ലഭിക്കും.

അതിവേഗ വളര്‍ച്ച

അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ 46 ശതമാനം ഇക്വിറ്റി ഓഹരികളുള്ള ആകാശ എയര്‍ രാജ്യത്തെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍ കൂടിയാണ്. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് ആകാശ എയര്‍ ആദ്യമായി സര്‍വീസ് നടത്തിയത്. തുടര്‍ന്ന് അതിവേഗ വളര്‍ച്ചയാണ് കമ്പനിയ്ക്കുണ്ടായത്. ആകാശ എയര്‍ പ്രതിദിനം 110 സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com