സ്വര്‍ണ വിപണിയില്‍ ഇ-വേ ബില്‍ വേണ്ടെന്ന് വ്യാപാരികള്‍

സംസ്ഥാനത്ത് സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ-വേ ബില്‍ (E-way bill) നടപ്പാക്കരുതെന്ന് വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 32 ഗ്രാം സ്വര്‍ണം കൊണ്ടുപോകുന്നതിന് പോലും ഇ-വേ ബില്‍ ഏര്‍പ്പെടുത്താനാണ്നീ സർക്കാർ നീക്കം. കേരളത്തില്‍ ഇത് പ്രായോഗികമല്ലെന്ന് എ.കെ.ജി.എസ്.എം.എ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് സ്വര്‍ണ വ്യാപാര മേഖലയില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങുന്നവരെ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. എറണാകുളം സ്വര്‍ണഭവനില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ട്രഷറര്‍ എസ്. അബ്ദുല്‍നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Related Articles
Next Story
Videos
Share it