കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വിറ്റ് വരവില്‍ സര്‍വകാല റെക്കോര്‍ഡ്

2021-22 ൽ കിറ്റെക്സ് ഗാര്മെന്റ്സ് വിറ്റ് വരവിൽ സർവകാല റെക്കോർഡ് കൈവരിച്ചതായി മാനേജിംഗ്‌ ഡയറക്റ്റർ സാബു ജേക്കബ് അറിയിച്ചു. 2020 -21 നെ ക്കാൾ 75 % വിറ്റ് വരവ് ഉയർന്ന് 818 കോടി രൂപ നേടി. ലോകത്തെ രണ്ടാമത്തെ വലിയ ശിശു വസ്ത്ര നിർമാതാക്കളാണ് കിറ്റെക്സ് ഗാര്മെന്റ്സ്.

നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം 81 % വർധിച്ച് 200 കോടി രൂപയായി. നികുതിക്ക് മുൻപുള്ള ലാഭം 175.78 കോടി രൂപ (106 % വളർച്ച), നികുതിക്ക് ശേഷമുള്ള ലാഭം 128.28 കോടി രൂപ (114 % വളർച്ച). ടെലിംഗാനയിലെ വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സാബു ജേക്കബ് അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വർധിച്ചെങ്കിലും ഫലപ്രദമായ ചെലവ് ചുരുക്കൽ നടപടികളിലൂടെ വിറ്റ് വരവ് റിക്കോർഡ് കൈവരിക്കാൻ സാധിച്ചതായി അദ്ദേഹം അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it