ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ഇനി ഓഫറുകളുടെ പെരുമഴ; മികച്ച ആപ്പിള്‍ ഡീലുകള്‍ അറിയാം

പുതിയൊരു ആപ്പിള്‍ ഉപകരണം വാങ്ങാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ആപ്പിള്‍ ഉല്‍പ്പന്നം സ്വന്തമാക്കാന്‍ ഇനി ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതിയാകും. ഒക്ടോബര്‍ 8ന് ആരംഭിക്കുന്ന ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്, ആമസോണ്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്നീ ഓഫര്‍ വില്‍പ്പനയില്‍ മികച്ച ഡീലുകളുമായാണ് ആപ്പിള്‍ എത്തുന്നത്.

ആപ്പിള്‍ ഐഫോണ്‍ ഡീലുകള്‍

ആപ്പിളിന്റെ ഏറ്റവും ജനപ്രിയമായ ഐഫോണുകളിലൊന്നാണ് ഐഫോണ്‍ 13. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഇത് 40,000 രൂപയില്‍ താഴെ ലഭ്യകുമെന്ന് ആമസോണ്‍ വെളിപ്പെടുത്തി. ഇതിന്റെ യഥാര്‍ത്ഥ വില ഇപ്പോള്‍ 59,900 രൂപയാണ്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയും വിലക്കുറവില്‍ ലഭിച്ചേക്കും. ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയില്‍ ആപ്പിള്‍ ഐഫോണ്‍ 12 വെറും 32,999 രൂപയ്ക്ക് വാങ്ങാനാകും. അതുപോലെ തന്നെ ഐഫോണ്‍ 14 ഓഫറില്‍ 50,000 രൂപയില്‍ താഴെയും ഐഫോണ്‍ 14 പ്ലസ് 60,000 രൂപയില്‍ താഴെയും ലഭിച്ചേക്കും. ഐഫോണ്‍ 14 ന്റെ യഥാര്‍ത്ഥ വില ഇപ്പോള്‍ 69,900 രൂപയാണ്. ഐഫോണ്‍ 14 പ്ലസിന്റെ വില 79,900 രൂപയുമാണ്.

ബിഗ് ബില്യണ്‍ ഡേയ്സിലെ മറ്റ ആപ്പിള്‍ ഡീലുകള്‍

ഫ്ളിപ്കാര്‍ട്ടിന്റെ ഔദ്യോഗിക വില്‍പ്പന ബാനര്‍ അനുസരിച്ച് ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ ആപ്പിള്‍ 9th Gen iPad 20,000 രൂപയില്‍ താഴെ ലഭ്യമാകും. കൂടാതെ ആപ്പിളിന്റെ പുതിയ 13 ഇഞ്ച് മാക്ബുക്ക് എയര്‍, എം 2 ചിപ്പ് ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയില്‍ 1 ലക്ഷം രൂപയില്‍ താഴെ ലഭ്യമാകും. പുതിയ നോച്ച് ഡിസ്പ്ലേ, ഉയര്‍ന്ന റെസല്യൂഷന്‍ 1080p വെബ് ക്യാമറ എന്നിവയ്ക്കൊപ്പം ആപ്പിളിന്റെ അപ്ഡേറ്റ് ചെയ്ത ഡിസൈന്‍ ഈ മാക്ബുക്കിലുണ്ട്. ആപ്പിള്‍ എയര്‍പോഡ്‌സ് 2nd Gen 10,000 രൂപയില്‍ താഴെ ലഭ്യമാകും. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലും ഐഫോണുകളിലും പ്രവര്‍ത്തിക്കുന്ന മികച്ച പ്രീമിയം വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ഫോണാണിത്.

Related Articles

Next Story

Videos

Share it