

ലോക്ഡൗണ്‍കാലത്ത് റെക്കോര്‍ഡ് ബിസിനസ് വളര്‍ച്ച നേടിയ കമ്പനിയാണ് ആമസോണ്‍. ഡിജിറ്റല്‍ ഷോപ്പിംഗിലേക്ക് ജനങ്ങള്‍ മാറിയത് ഏറ്റവും ഉപകരിച്ചത് ആമസോണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ ആപ്പുകളെയാണ്. എന്നാല്‍ അവരോടൊപ്പം തന്നെ നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റല്‍ പേയ്മെന്റ് ഇക്കോസിസ്റ്റവും റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. ഈ മേഖലയിലേക്ക് കൂടി ആധിപത്യം നേടാന്‍ ഒരുങ്ങുകയാണ് ആമസോണിപ്പോള്‍.
തങ്ങള്‍ക്കും തങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംരംഭങ്ങള്‍ക്കും ഉപകരിക്കുന്ന ദേശീയ പേയ്മെന്റ് ശൃംഖല സൃഷ്ടിക്കുന്നതിനായി ആമസോണ്‍ ഐസിഐസിഐ ബാങ്ക് , ആക്‌സിസ് ബാങ്ക്, വിസ എന്നിവരുമായി ചേര്‍ന്ന് പുതിയ പ്ലാറ്റ്‌ഫോം ഒരുക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഇവരെ കൂടാതെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളായ പൈന്‍ ലാബ്‌സ്, ബില്‍ഡെസ്‌ക് എന്നിവയുമായി ആമസോണ്‍ പങ്കാളികളായിന്യൂ (NUE )അഥവാ ന്യൂ അംബ്രല്ല എന്റിറ്റി എന്ന പ്ലാറ്റ്‌ഫോമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
യുപിഐക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു തല്‍ക്ഷണ പേയ്മെന്റ് നെറ്റ്വര്‍ക്ക് സമാരംഭിക്കാന്‍ ഏത് പുതിയ കണ്‍സോര്‍ഷ്യത്തെയും NUE ഫ്രെയിംവര്‍ക്ക് അനുവദിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിടാനിരിക്കുന്നതേ ഉള്ളു. പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോള്‍ ആക്‌സിസ്, ഐസിഐസിഐ ഉപയോക്താക്കളായ ആമസോണ്‍ വരിക്കാര്‍ക്കു മാത്രമല്ല എല്ലാ ഓണ്‍ലൈന്‍ ഇടപാടുകാര്‍ക്കും എളുപ്പത്തില്‍ പേയ്‌മെന്റ് സാധ്യമാകുമെന്നാണ് അറിയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine