
ആമസോൺ തങ്ങളുടെ ക്വിക്ക് കൊമേഴ്‌സ് സേവനമായ ആമസോൺ നൗ ഇന്ത്യയില്‍ ആരംഭിച്ചു. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവ ഇതിനകം ആധിപത്യം പുലർത്തുന്ന അൾട്രാ-ഫാസ്റ്റ് ഡെലിവറി വിഭാഗത്തിലേക്ക് ഇതോടെ ആമസോണും പ്രവേശിച്ചിരിക്കുകയാണ്. 2024 ൽ ഇന്ത്യൻ ക്വിക്ക് കൊമേഴ്സ് വിപണി 7,00 കോടി ഡോളറിലെത്തി. 2022 ലെ 160 കോടി ഡോളറിൽ നിന്നാണ് ക്വിക്ക് കൊമേഴ്സ് വിപണി ഈ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്. ഇതാണ് ആമസോണ്‍ പോലുളള ബഹുരാഷ്ട്ര കമ്പനിയെ ഇന്ത്യന്‍ ദ്രുത വാണിജ്യ വിപണിയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുളളില്‍ എത്തുന്ന രീതിയാണ് ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള പഴയ ഇ-കൊമേഴ്‌സ് കമ്പനികള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ക്വിക്ക് കൊമേഴ്സ് സേവനങ്ങളിലേക്ക് ഇന്ത്യന്‍ ഉപയോക്താക്കള്‍ വളരെ വേഗം മാറുന്ന സാഹചര്യത്തിലാണ് ആമസോണ്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ദൈനംദിന അവശ്യവസ്തുക്കൾക്കും പലചരക്ക് സാധനങ്ങൾക്കുമായി 10-30 മിനിറ്റ് വേഗത്തിലുള്ള ഡെലിവറികളിലേക്ക് ഇന്ത്യൻ ഉപയോക്താക്കൾ കൂടുതലായി മാറുന്ന പ്രവണതയാണ് ഉളളത്.
ഓൺലൈൻ പലചരക്ക് ഓർഡറുകളിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികവും മൊത്തത്തിലുള്ള ഇ-റീട്ടെയിൽ വ്യാപാരത്തിന്റെ ഏകദേശം 10 ശതമാനവും ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലാണ് നടക്കുന്നത്. ബംഗളൂരുവിലെ മൂന്ന് പിൻകോഡുകളിലാണ് ആമസോൺ നൗ (Amazon Now) പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ബംഗളൂരുവിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് അടുത്ത ആഴ്ചകളില്‍ ആമസോൺ 'നൗ' സേവനം വ്യാപിപ്പിക്കാനും തുടർന്ന് മറ്റ് നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കൂടുതൽ നഗരങ്ങളിലും ഉൽപ്പന്ന വിഭാഗങ്ങളിലും ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വികസിക്കുന്നതിനാൽ 2030 ആകുമ്പോഴേക്കും ഈ വിപണി പ്രതിവർഷം 40 ശതമാനത്തിലധികം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദ്രുത വാണിജ്യ വിഭാഗത്തില്‍ ബ്ലിങ്കിറ്റിന് 46 ശതമാനം വിപണി വിഹിതം ഉളളതായും സെപ്‌റ്റോയ്ക്ക് 29 ശതമാനവും സ്വിഗ്ഗിക്ക് ഇൻസ്റ്റാമാർട്ടിന് 25 ശതമാനവും വിപണി വിഹിതം ഉളളതായും ബ്രോക്കറേജ് കമ്പനിയായ മോട്ടിലാൽ ഓസ്വാൾ കണക്കാക്കുന്നു. ആമസോണിന്റെ ഈ വിപണിയിലേക്കുളള പ്രവേശനം മത്സരം കൂടുതൽ ശക്തമാക്കുമെന്നും ഉപയോക്താക്കള്‍ക്ക് കൂടുതൽ മികച്ച സേവനം ലഭിക്കാനിടയാക്കുമെന്നുമാണ് കരുതുന്നത്.
Amazon Now enters India's booming quick commerce market, intensifying competition with Blinkit, Zepto, and Swiggy Instamart.
Read DhanamOnline in English
Subscribe to Dhanam Magazine