ആമസോണിന്റെ 'പ്രൈം ഡേ സെയില്‍' ഓഗസ്റ്റ് 6 നും 7 നും

ആമസോണിന്റെ 'പ്രൈം ഡേ സെയില്‍' ഓഗസ്റ്റ് 6 നും 7 നും
Published on

ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ 'പ്രൈം ഡേ സെയില്‍' ഓഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ നടക്കുമെന്ന കമ്പനി പ്രഖ്യാപിച്ചു. വില്‍പ്പനയ്ക്ക് ഉണര്‍വേകാനും കച്ചവടക്കാരെ സഹായിക്കാനും ലക്ഷ്യമിട്ടുള്ള പ്രൈം ഡേ സെയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നിരുന്നത് ജൂലൈയില്‍ ആയിരുന്നെങ്കിലും കോവിഡ് മൂലം ഇക്കുറി മാറ്റുകയായിരുന്നു.കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് വന്‍ തിരിച്ചടിയാണ് ആമസോണിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഉണ്ടായത്.

ഓഗസ്റ്റ് ആറിന് അര്‍ധരാത്രി മുതലാണ് പ്രൈം ഡേ സെയില്‍ ആരംഭിക്കുന്നത്. 48 മണിക്കൂറാണ് ദൈര്‍ഘ്യം. മേളയില്‍ 300 പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി രംഗത്തിറക്കും. സാംസങ്, പ്രസ്റ്റീജ്, ഫാബ് ഇന്ത്യ, ദാബര്‍, വോള്‍ട്ടാസ്, ഗോദ്‌റേജ്, ജാബ്ര, മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ്, അഡിഡാസ്, ഷവോമി, ബോട്ട് തുടങ്ങിയ കമ്പനികളാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുക. കരിഗര്‍, സഹേലി, ലോഞ്ച്പാഡ്, ലോക്കല്‍ ഷോപ്പ് തുടങ്ങിയവയുടെ ഭാഗമായ ഇന്ത്യന്‍ ബ്രാന്റുകളും പ്രാദേശിക കച്ചവടക്കാരും മേളയില്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം ഇന്ത്യയടക്കം 19 രാജ്യങ്ങളിലായി 150 ദശലക്ഷം ഉപഭോക്താക്കളാണ് ആമസോണ്‍ പ്രൈം പ്രൈം ഡേ സെയിലിന്റെ ഭാഗമായിരിക്കുന്നത്.പ്രൈം ഡേയ്ക്ക് മുന്‍പ് തന്നെ ഉപഭോക്താക്കള്‍ക്ക് ആമസോണിലൂടെ കാഷ് ബാക്ക് ഉള്‍പ്പടെയുള്ള പല നേട്ടങ്ങളും ഷോപ്പിങിലൂടെ നേടാനാകുമെന്ന് കമ്പനി അറിയിച്ചു.സ്മാര്‍ട്ടഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കായുള്ള ഇതു സംബന്ധിച്ച അറിയിപ്പുകള്‍ ജൂലെ 23 മുതല്‍ വന്നുതുടങ്ങും. എച്ച് ഡി എഫ് സി ബാങ്ക് കസ്റ്റമര്‍മാര്‍ക്ക് പ്രത്യേക ഡിസകൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com