Begin typing your search above and press return to search.
ഇന്ത്യയിൽ ഈ വർഷം 8000 പേർക്ക് ജോലി നൽകുമെന്ന് ആമസോൺ!
തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുവാനൊരുങ്ങി ആമസോണ്‍.
കരിയര്‍ മേളകളിലൂടെ നടത്തുന്ന തിരഞ്ഞെടുപ്പിലൂടെയാണ് ജോലി നല്‍കുന്നത്.ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 ന് ഇന്ത്യയില്‍ ആദ്യത്തെ കരിയര്‍ ഡേ ഓണ്‍ലൈനില്‍ നടക്കും.
പങ്കെടുക്കുന്നവര്‍ക്ക് രാജ്യത്തുടനീളമുള്ള ജോലികളെക്കുറിച്ച് അറിയാനുള്ള അവസരം നല്‍കും. 140 ആമസോണ്‍ റിക്രൂട്ടര്‍മാര്‍ രാജ്യമെമ്പാടുമുള്ള തൊഴിലന്വേഷകര്‍ക്കായി 2,000-ലധികം കരിയര്‍ കോച്ചിംഗ് സെഷനുകളും സംഘടിപ്പിക്കും.
രാജ്യത്തെ 35 നഗരങ്ങളില്‍ നിന്നാണ് 8,000 ത്തിലധികം പേരുടെ തെരഞ്ഞെടുപ്പ് നടത്തുന്നത്. സാങ്കേതിക വൈദഗ്ദ്യം, ഉപഭോക്തൃ സേവനങ്ങള്‍, മെഷീന്‍ ലേണിംഗ്, എച്ച് ആര്‍, ഫിനാന്‍സ് തുടങ്ങിയ വിഭാഗങ്ങളിലൊക്കെ ഇപ്പോള്‍ ആമസോണില്‍ തൊഴില്‍ അവസരങ്ങളുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി യുഎസില്‍ കരിയര്‍ ഡേ കമ്പനി സംഘടിപ്പിച്ചിരുന്നു. ഇത് വലിയ വിജയമായതിനാലാണ് മനുഷ്യ വിഭവശേഷിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം എന്ന നിലയില്‍ ഇത് ഇന്ത്യയില്‍ ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചത്.
ഈ വര്‍ഷം, ഒന്‍പത് വ്യത്യസ്ത രാജ്യങ്ങളില്‍ ആണ് കമ്പനി കരിയര്‍ ഡേ സംഘടിപ്പിക്കുന്നത് 2025 ഓടെ ഇന്ത്യയില്‍ നേരിട്ടും അല്ലാതെയും 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയില്‍ ഇതുവരെയുള്ള കണക്കില്‍ 10 ലക്ഷം പേരാണ് ആമസോണില്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് വന്നതിന് ശേഷം മാത്രം ഏകദേശം 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി കമ്പനി അവകാശപ്പെടുന്നു.
Next Story
Videos