അമേരിക്കന്‍ എയര്‍ലൈന്‍സിന് മലയാളി കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ കരുത്ത്

ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കാര്‍ഗോ കമ്പനിയായ അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ(എഎ കാര്‍ഗോ) ഇനി കേരള കമ്പനിയായ ഐബിഎസിന്റെ സോഫ്റ്റ് വെയര്‍ കരുത്തില്‍ പ്രവര്‍ത്തിക്കും. എഎ കാര്‍ഗോ പൂര്‍ണമായും ഐബിഎസിന്റെ ഐകാര്‍ഗോ പ്ലാറ്റ്‌ഫോം സ്വീകരിച്ചു. ഐബിഎസിന്റെ എയര്‍ മെയ്ല്‍ ഹാന്‍ഡ്‌ലിംഗ്, മെയ്ല്‍ റവന്യു എക്കൗണ്ടിംഗ് മൊഡ്യൂള്‍സ് ഉപയോഗിച്ചാവും ഇനി എഎ കാര്‍ഗോ പ്രവര്‍ത്തിക്കുക. ഇതോടെ കമ്പനി ഉപയോഗിച്ചിരുന്ന 90 ലേറെ ഐറ്റ സംവിധാനങ്ങള്‍ക്ക് പകരം ഇനി 10 എണ്ണം മാത്രം മതിയാകും. മൂന്നു വര്‍ഷമെടുത്താണ് കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഐകാര്‍ഗോയിലേക്ക് മാറ്റിയത്.

ഐകാര്‍ഗോ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ഏകീകൃതവും സുതാര്യവുമായ ഒരു പ്ലാറ്റ്‌ഫോം നല്‍കുന്നു എന്നതിനൊപ്പം കാര്യക്ഷമതയതും ലാഭക്ഷമതയും വര്‍ധിപ്പിക്കുകയും ട്രാക്കിംഗ്, റിയല്‍ ടൈം സ്റ്റാറ്റഡ് അപ്‌ഡേറ്റ്‌സ് ലഭ്യമാകുകയും ചെയ്യുമെന്നാണ് എഎ കാര്‍ഗോ വിലയിരുത്തുന്നത്. മാത്രമല്ല, കടലാസിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാനാകുകയും ഫ്‌ളൈറ്റ് സേര്‍ച്ച് പോലെ കൂടുതല്‍ ഓണ്‍ലൈന്‍ സെല്‍ഫ് സര്‍വീസ് ഫീച്ചര്‍ ഉപയോഗപ്പെടുത്താനാകുകയും ചെയ്യും.

കോവിഡിന് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 7000 വിമാനങ്ങളാണ് പ്രതിദിനം 300 ലേറെ ഡെസ്റ്റിനേഷനുകളിലേക്കായി പറന്നിരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it