Begin typing your search above and press return to search.
അമുൽ ബ്രാൻഡ് ഫ്രഞ്ച് ഫ്രൈസ് വിദേശത്തേക്ക് , 120 ടൺ ഓർഡർ
പ്രമുഖ പാൽ, പാൽ ഉൽപ്പന്ന ബ്രാൻഡായ അമുൽ ആദ്യമായി ഫ്രഞ്ച് ഫ്രൈസ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു. അമുൽ ബ്രാൻഡ് ഉടമസ്ഥരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനാണ് (ജി സി എം എം എഫ്) ഈ തീരുമാനം അറിയിച്ചത്.
ജി സി എം എം എഫിന് കീഴിൽ വരുന്ന ബനാസ് ഡയറിയാണ് ഫ്രഞ്ച് ഫ്രൈസ് നിർമിക്കുന്നത്. ഈ സ്ഥാപനത്തിന് 48 ടൺ ഉരുള കിഴങ്ങ് കൈകാര്യം ചെയ്യാനുള്ള നിർമാണ യൂണിറ്റ് സ്വന്തമായി ഉണ്ട്. 140 കോടി രൂപ ചെലവിൽ സ്ഥാപിച്ച ഈ ഉൽപ്പാദന കേന്ദ്രം പ്രധാന മന്ത്രി നരേന്ദ്ര മോഡി ഏപ്രിൽ 2022 ൽ ഉൽഘാടനം ചെയ്തു.
ഇതിന് മുൻപ് ബനാസ് ഡയറി മറ്റ് ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള ഉരുള കിഴങ്ങ് വിഭവങ്ങൾ പരിമിത മായി കാനഡ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ കയറ്റുമതി ചെയ്തിരുന്നു.
ആദ്യമായിട്ടാണ് സ്വന്തം ഉൽപ്പാദന കേന്ദ്രത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഫിലിപ്പീൻസിലേക്കാണ് ആദ്യ കയറ്റുമതി. മലേഷ്യ, ജപ്പാൻ, അമേരിക്ക, കാനഡ, നെതർലൻഡ്‌സ്, ഐയർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിൽ നിന്നാണ് കയറ്റുമതി നടത്തുന്നത്.
ഫ്രഞ്ച് ഫ്രൈസ് കൂടാതെ ശീതീകരിച്ച പൊട്ടറ്റോ ചിപ്സ്, ആലൂ ടിക്കി, ബർഗർ പാറ്റി തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളും ഈ കമ്പനിയിൽ നിർമ്മിക്കുന്നുണ്ട്. ഈ കമ്പനി സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ദിയോദ്ധ താലൂക്കിൽ ഉരുളക്കിഴങ്ങ് കൃഷി വ്യാപകമായി നടക്കുന്നുണ്ട്. വില യിടിവ്, വിപണിയിലെ ചാഞ്ചാട്ടം എന്നിവ കർഷകരെ പ്രതിസന്ധിയിലാക്കാറുണ്ട്. മൂല്യ വർധിത ഉൽപ്പനങ്ങളിലൂടെ കർഷകർക്ക് മുൻകൂട്ടി നിശ്ചയിച്ച വിലക്ക് ഉരുള കിഴങ്ങ് വിൽക്കാൻ സാധിക്കും
ഈ വർഷം ബനാസ് ഡയറി 10,000 ടൺ ഉരുളക്കിഴങ്ങ് സംഭരിച്ചു, അടുത്ത വർഷം 25,000 ടൺ കർഷകരിൽ നിന്ന് സംഭരിക്കാനാണ് ലക്ഷ്യം.
Next Story
Videos