

ബംഗളൂരുവില്‍ ആപ്പിൾ തങ്ങളുടെ ആദ്യ റീട്ടെയിൽ സ്റ്റോർ തുറക്കുന്നു. ആസ്ഥാനമായ കാലിഫോർണിയയിലെ കുപെർട്ടിനോക്ക് പുറത്തുള്ള ആപ്പിളിന്റെ ഏറ്റവും വലിയ പ്രവർത്തന കേന്ദ്രമാണ് ബംഗളൂരു. മുംബൈയ്ക്കും ഡൽഹിക്കും ശേഷം ആപ്പിളിന്റെ ഇന്ത്യയിലെ മൂന്നാമത്തെ സ്വന്തം റീട്ടെയിൽ സ്റ്റോറാണിത്.
ഹെബ്ബാളിൽ ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ സെപ്റ്റംബർ 2 നാണ് റീട്ടെയിൽ സ്റ്റോർ ഉദ്ഘാടനം ചെയ്യുന്നത്. കൂടുതൽ ഉപഭോക്താക്കൾക്ക് ആപ്പിൾ ഉൽപ്പന്നങ്ങൾ പര്യവേക്ഷണം ചെയ്യാനും വാങ്ങാനും ഇതിലൂടെ സാധിക്കും. ആപ്പിളിന്റെ സമ്പൂർണ്ണ ഉൽപ്പന്ന ശ്രേണി റീട്ടെയില്‍ സ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും.
ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പുതിയ സവിശേഷതകൾ അറിയാനും ബിസിനസ് ടീമുകളുടെ സേവനം തേടാനും സ്റ്റോറിലൂടെ സാധിക്കും. സ്റ്റോറിലെ ടുഡേ അറ്റ് ആപ്പിൾ സെഷനുകളിൽ ഉപഭോക്താക്കൾക്ക് പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി മുംബൈയിലും ബംഗളൂരുവിലുമായി നിരവധി ഓഫീസ്, റീട്ടെയിൽ സ്റ്റോർ സ്‌പേസുകളാണ് കമ്പനി പാട്ടത്തിനെടുത്തിരിക്കുന്നത്. വില്‍പ്പനയും നിര്‍മാണ അടിത്തറയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഇന്ത്യയിലെ കമ്പനിയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയാണ് ഇത് വ്യക്തമാക്കുന്നത്.
Apple to open its third India retail store in Bengaluru, aiming to expand its manufacturing and distribution base.
Read DhanamOnline in English
Subscribe to Dhanam Magazine