ആപ്പിള്‍ വാരുകയാണ് ഇന്ത്യയില്‍ നിന്ന്, വരുമാനം റെക്കോഡില്‍, പുതിയ സ്‌റ്റോറുകള്‍ തുറക്കുന്നു, ട്രംപേറ്റു പിടയുന്നില്ല ഐഫോണ്‍

ബംഗളൂരു, മുംബൈ, പൂനൈ, നോയ്ഡ എന്നിവിടങ്ങളിലായി നാല് സ്‌റ്റോറുകള്‍ ആണ് ആപ്പിള്‍ പദ്ധതിയിടുന്നത്
Smartphone, Apple Iphone
Image : Canva
Published on

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ വരുമാന വളര്‍ച്ചയില്‍ വന്‍ മുന്നേറ്റമെന്ന് ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക്. സ്മാര്‍ട്ട്ഫോണ്‍, മാക് കമ്പ്യൂട്ടര്‍, സേവന ബിസിനസുകള്‍ എന്നിവയിലെല്ലാം വരുമാനത്തില്‍ ഇരട്ട അക്ക വളര്‍ച്ചയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ രേഖപ്പെടുത്തുന്നത്.

മൂന്നാം പാദഫലപ്രകടനത്തെ കുറിച്ച് സംസാരിക്കാന്‍ വിളിച്ചു ചേര്‍ത്ത മീറ്റിംഗിലാണ് ടിംകുക്ക് ഇതേകുറിച്ച് പറഞ്ഞത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ആപ്പിള്‍ റീറ്റെയ്ല്‍ സ്റ്റോര്‍ തുറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവകാലത്തോട് അനുബന്ധിച്ച് ഐഫോണിന്റെ പുതിയ മോഡലകള്‍ പുറത്തിറക്കാനിരിക്കുകയാണ് ആപ്പിള്‍. അതിനു മുമ്പായി പുതിയ സ്റ്റോര്‍ തുറന്നേക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ബംഗളൂരു, മുംബൈ, പൂനൈ, നോയ്ഡ എന്നിവിടങ്ങളിലായി നാല് സ്‌റ്റോറുകള്‍ ആണ് ആപ്പിള്‍ പദ്ധതിയിടുന്നത്.

തീരുവയില്‍ നിന്ന് താത്കാലിക ആശ്വാസം

നിലവില്‍ ആഗോള ഐഫോണ്‍ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും ഇന്ത്യയിലാണ്. യു.എസിലേക്ക് ഐഫോണ്‍ കയറ്റുമതി ചെയ്യുന്നതില്‍ അടുത്തിടെ ഇന്ത്യ ചൈനയെ മറികടക്കുകയും ചെയ്തിരുന്നു. ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷമായി ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിക്കുകയാണ്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം കയറ്റുമതി തീരുവ പ്രഖ്യാപിച്ചെങ്കിലും ഐഫോണുകള്‍ക്ക് നിലവില്‍ ഇതില്‍ കിഴിവ് ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളെ യുഎസ് സര്‍ക്കാര്‍ താല്‍ക്കാലികമായി നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ 25% താരിഫ് നല്‍കാതെ തന്നെ ആപ്പിളിന് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് ഐഫോണുകള്‍ കയറ്റുമതി ചെയ്യാനാകും.

വ്യാപാര വികസന നിയമത്തിലെ സെക്ഷന്‍ 232 പ്രകാരം, സെമികണ്ടക്ടറുകള്‍ പോലുള്ള ദേശീയ സുരക്ഷയ്ക്ക് നിര്‍ണായകമെന്ന് കരുതുന്ന മേഖലകളെക്കുറിച്ച് യുഎസ് വാണിജ്യ വകുപ്പ് നിലവില്‍ അന്വേഷണം നടത്തിവരികയാണ്. അവ പൂര്‍ത്തിയാകുന്നതുവരെയാണ് യുഎസിലേക്കുള്ള ഐഫോണ്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിക്ക് നികുതി ഒഴിവു ലഭിക്കുക.

തീരുവയിലെ ഇളവ് നഷ്ടപ്പെട്ടാല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഐഫോണുകള്‍ക്ക് വിയ്റ്റ്‌നാം, ചൈന എന്നിവിടങ്ങളുമായി നോക്കുമ്പോള്‍ വില കൂടുതലാകാന്‍ ഇടയുണ്ട്. ഇത് വില്‍പ്പനയെ ബാധിക്കും.

സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്ത്യന്‍ മുന്നേറ്റം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, ഇന്ത്യയിലെ റീട്ടെയിലര്‍മാര്‍ക്ക് കമ്പനികള്‍ വിറ്റ സ്മാര്‍ട്ട്ഫോണുകളുടെ മൊത്തം മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ചുവെന്നും ഇത് എക്കാലത്തെയും ഉയര്‍ന്ന പാദവരുമാനമാണെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഐഫോണ്‍ 16 ആണെന്നതാണ് ശ്രദ്ധേയം. ആപ്പിളും സാംസങ്ങും നയിക്കുന്ന അള്‍ട്രാ പ്രീമിയം (45,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഹാന്‍ഡ്സെറ്റുകള്‍) വിഭാഗം വര്‍ഷം തോറും 37 ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ട്. മറ്റ് വില നിലവാരത്തിലുള്ള ഫോണുകളുടെ വില്‍പ്പനയുമായി നോക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന വിഭാഗവും ഇതാണ്.

Apple sees record revenue growth in India, plans new stores while iPhone exports to the US stay tariff-free for now.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com