ബിസിനസ് സൗഹൃദ അന്തരീക്ഷം വളര്‍ത്താന്‍ ശക്തമായ ചുവടുവെപ്പ്

ബിസിനസ് സൗഹൃദ അന്തരീക്ഷം   വളര്‍ത്താന്‍ ശക്തമായ ചുവടുവെപ്പ്
Published on

സംസ്ഥാനത്തെ ബിസിനസ് നടത്തിപ്പിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും നിക്ഷേപം ത്വരിതപ്പെടുത്തുന്നതിനും വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നു. അസന്റ് കേരള 2019 എന്ന പരിപാടി 2019 ഫെബ്രുവരി 11ന് കൊച്ചിയില്‍ നടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്‌ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യ അതിഥി ആയിരിക്കും.

ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രിമാര്‍, ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, നിക്ഷേപകര്‍, നിരവധി മേഖലകളിലെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും.

ബ്രേക്ക് അപ് സെഷനുകള്‍, പ്ലീനറി സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com