ഉത്സവ ലഹരിയില്‍ ഉണര്‍ന്ന് വാഹന വിപണി, സെപ്റ്റംബറില്‍ റെക്കോര്‍ഡ് കാര്‍ വില്‍പ്പന

രാജ്യത്തെ റീട്ടെയില്‍ വാഹന കോവിഡിന് മുന്‍പത്തെ നിലയിലേക്ക് തിരിച്ചെത്തി. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ സെപ്റ്റംബര്‍ മാസം 3,55,946 യൂണീറ്റിന്റെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായത്. മുന്‍മാസത്തെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധനവ്. 2,81,210 യൂണീറ്റാണ് ഓഗസ്റ്റ് മാസം വിറ്റത്.

പതിവ് പോലെ വില്‍പ്പനയില്‍ ഒന്നാമത് മാരുതി സുസുക്കി തന്നെയാണ്. 1,48,380 യൂണീറ്റുകളാണ് മാരുതി വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാരുതിയുടെ വില്‍പ്പന 135 ശതമാനം ഉയര്‍ന്നു. ഹ്യൂണ്ടായി ( 49,700), ടാറ്റ (47,654), മഹീന്ദ്ര (34,508), കിയ ( 25,857) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് കമ്പനികള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സെമികണ്ടക്ടര്‍ ക്ഷാമം മൂലം രാജ്യത്തെ വാഹന വിപണി വലിയ പ്രതിസന്ധി നേരിട്ടിരുന്നു.

ഇരുചക്ര വാഹന മേഖലയിലും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള ഹീറോ മോട്ടോകോര്‍പ് 507,690 വാഹനങ്ങളാണ് വിറ്റത്. മുന്‍മാസത്തെ അപേക്ഷിച്ച് 12.6 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായത്. ഹോണ്ട (488,924), ടിവിഎസ് (283,878), ബജാജ് (2,22,912), സുസുക്കി (72,012), റോയല്‍ എന്‍ഫീല്‍ഡ് (73,646) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ ആഭ്യന്തര വില്‍പ്പന.

കൊമേഴ്‌സ്യല്‍-മുച്ചക്ര വാഹന വില്‍പ്പനയില്‍ 32,979 യൂണീറ്റുകളുമായി ടാറ്റയാണ് ഒന്നാമത്. ബജാജ് ഓട്ടോ (31,752), മഹീന്ദ്ര& മഹീന്ദ്ര (27,440), അശോക് ലൈലാന്‍ഡ് (16,499), വിഇസിവി (6,125), ടിവിഎസ് മോട്ടോര്‍ ( 2,158) എന്നിവയാണ് രണ്ട് മുതല്‍ ആറുവരെയുള്ള സ്ഥാനങ്ങളില്‍.

Related Articles

Next Story

Videos

Share it