കേരളത്തിലെ ഏറ്റവും വലിയ റെസ്റ്റോ ബാര്‍ എറണാകുളം പനമ്പിള്ളി നഗറില്‍

കേരളത്തിലെ ഏറ്റവും വലിയ റെസ്റ്റോ ബാര്‍ എറണാകുളം പനമ്പിള്ളി നഗറില്‍ ഉടന്‍ തുറക്കും. മാര്‍ച്ച് ആദ്യം പനമ്പിള്ളി നഗര്‍ അവന്യൂ സെന്ററര്‍ ഹോട്ടലില്‍ ബാര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നറിയുന്നു. പനമ്പിള്ളി നഗറിലെ ആദ്യ ബാറായിരിക്കും ഇത്. 180 -ഓളം പേര്‍ക്ക് ഒരേ സമയം ഇരിക്കാന്‍ കഴിയുന്ന ബാറിന്റെ പേര് 'ഹോര്‍ട്ടസ്' എന്നാണ്.

പ്രൗഢ ഗംഭീരമായ ഇന്റീരിയര്‍ മികവോടെ ഒരുക്കിയിട്ടുള്ള പഞ്ചനക്ഷത്ര ബാറിന്റെ അകത്തളങ്ങള്‍ കേരളത്തിലെ മറ്റൊരു ബാറിലും കണ്ടിട്ടില്ലാത്തതാണെന്നാണ് ബാറിന്റേതായി പ്രചരിക്കുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഈയിടെ സോഫ്റ്റ് ലോഞ്ച് കഴിഞ്ഞ ബാര്‍ അടുത്ത മാസം മുതലാണ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നത്.

മുംബൈ 'വൈബ്'

മുംബൈയില്‍ നിന്നുള്ള പ്രമുഖ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് ആണ് ബാറിന്റെ ഉള്‍വശങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വിദേശ രാജ്യങ്ങളിലെ ബാറുകളോട് കിടപിടിക്കുന്ന ഗുണമേന്മയും ഇന്റീരിയര്‍ മികവുമാണ് അവന്യു സെന്ററിലെ ബാറിനെ വ്യത്യസ്തമാക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ലഭ്യമായ മെനുവിനോടൊപ്പം ചില ബാറിന്റെ സ്വന്തമായ ചില സ്‌പെഷ്യല്‍ മെനുകളും ഉള്‍പ്പെടുന്ന ഭക്ഷ്യവൈവിധ്യങ്ങള്‍ ഈ റെസ്‌റ്റോ ബാറില്‍ ഉണ്ടായിരിക്കും.

പാര്‍ക്കിംഗ്

അവന്യു റീജന്റിന്റെ 'മെസ്സോ'ബാര്‍ ആണ് അവന്യു (Avenue Group of Hotels)ഗൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്ന എറണാകുളത്തെ മറ്റൊരു ബാര്‍. അവന്യു സെന്റര്‍ ഹോട്ടലിനോടൊപ്പമുള്ള ബാങ്ക്വറ്റ് ഹാളില്‍ വിവാഹവും മറ്റു പരിപാടികളും നടക്കുമ്പോള്‍ സാധാരണയായി പാര്‍ക്കിംഗ് പ്രശ്‌നം നേരിടാറുണ്ട്.

ബാര്‍ തുറന്നു പ്രവര്‍ത്തിച്ചാലും നേരിടേണ്ടി വന്നേക്കാവുന്ന പ്രധാന പ്രശ്‌നം പാര്‍ക്കിംഗ് ആയിരിക്കും. കാരണം പനമ്പിള്ളി നഗറിലെ തിരക്കുള്ള സെന്ററിലാണ് അവന്യുസെന്റര്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇതിനാല്‍ തന്നെ ഹോട്ടിലിന് പുതിയ പാര്‍ക്കിംഗ് സൗകര്യം കണ്ടുപിടിക്കേണ്ടതായി വന്നേക്കാം.

കേരളത്തില്‍ ഏറ്റവുമധികം മദ്യശാലകളും പ്രീമിയം ബാറുകളും കൊച്ചിയിലാണ് ഉള്ളത്. ബാറുകളോടൊപ്പം പബ്ബുകളും കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് അടഞ്ഞു കിടന്ന ബാറുകള്‍ പലതും പൂര്‍വാധികം ഉന്മേഷത്തോടെ തിരികെ എത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it