രണ്ടുമാസം കൊണ്ട് 96 ശതമാനം നേട്ടമുണ്ടാക്കി ബാബ രാംദേവിന്റെ ഈ കമ്പനി

ബാബ രാംദേവിന്റെ കമ്പനിയായ രുചി സോയയുടെ ഓഹരി വില ഇന്ന് 1254.05 രൂപയില്‍ എത്തിയതോടെ രണ്ടുമാസം കൊണ്ട് ഈ കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം 96 ശതമാനം. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രുചി സോയയുടെ വില അഞ്ചുശതമാനത്തോളം ഉയരുന്നത്. കഴിഞ്ഞ നാല് വ്യാപാര സെഷനുകളിലായി രുചി സോയയുടെ വില ഉയര്‍ന്നിരിക്കുന്നത് 19.26 ശതമാനമാണ്.

മാര്‍ച്ച് 31ന് ഈ ഓഹരിയുടെ വില 641.35 രൂപയായിരുന്നു.

മാര്‍ച്ച് അവസാനം മുതല്‍ കമ്പനിയുടെ വിപണി മൂല്യത്തില്‍ 18,126 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 31ല്‍ കമ്പനിയുടെ വിപണി മൂല്യം 18,973.76 കോടി രൂപയായിരുന്നു. ഇന്ന് 37,099 കോടി രൂപയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 73 ശതമാനം വില വര്‍ധനയാണ് രുചി സോയയുടെ ഓഹരിക്കുണ്ടായിരിക്കുന്നത്. ഈ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവ് എടുത്താന്‍ നേട്ടം 85.85 ശതമാനം.

100 ശതമാനം സസ്യജന്യമായ പ്രിസര്‍വേറ്റീവുകള്‍ കലര്‍ത്താത്ത ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ പോകുന്നുവെന്നു റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഓഹരി വില ഉയരുതെന്ന് സൂചനകളുണ്ട്. ബാബാ രാംദേവിന്റെ പതജ്ഞലി നാച്ച്വറല്‍ ബിസ്‌കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിസ്‌കറ്റ് ബിസിനസ് 60 കോടി രൂപയ്ക്ക് രുചി സോയക്ക് കൈമാറിയിട്ടുണ്ട്. മെയ് 10 ന് നടന്ന ഈ കൈമാറ്റവും ഓഹരിയുടെ വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it