ബജാജ് പേയുമായി ബജാജ് ഫൈനാന്‍സ്

ബജാജ് പേയുമായി ബജാജ് ഫൈനാന്‍സ് ഓണ്‍ലൈന്‍ പണ ഇടപാട് രംഗത്തേക്ക് എത്തുന്നു. യുപിഐ, പിപിഐ, ഇഎംഐ കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡുകൾക്കുള്ള പേയ്‌മെന്റ് സംവിധാനമാണ് ബജാജ് പേ. 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബജാജ് പേ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു.

ലോകത്ത് അതിവേഗം വളരുന്ന ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗമാണ് ഇന്ത്യയുടേത്. വ്യാപാരികള്‍ക്കായി മറ്റൊരു ബജാജ് പേ ആപ്പും ബജാജ് ഫൈനാന്‍സ് അവതരിപ്പിക്കും. ഒരു ലക്ഷത്തില്‍ അധികം വ്യാപാരികള്‍ നിലവില്‍ ബജാജ് ഫൈനാന്‍സിന്റെ ഉപഭോക്താക്കളായി ഉണ്ട്. അവരാകും തുടക്കത്തില്‍ ഈ ആപ്പിന്റെ ഉപയോക്താക്കള്‍.

"ഇത് ഞങ്ങളുടെ 1,03,000 വ്യാപാരികൾക്കായുള്ള പേയ്‌മെന്റ് സൊല്യൂഷൻ ഓഫർ വിശാലമാക്കുകയും ഇടത്തരം കാലയളവിൽ ഈ വ്യാപാരികളിൽ നിന്നുള്ള വിപണി വിഹിതത്തിൽ നല്ല വളർച്ച സാധ്യമാക്കുകയും ചെയ്യും," നിക്ഷേപകർക്കായുള്ള ഒരു അവതരണത്തിൽ ബജാജ് ഫൈനാന്‍സ് പറഞ്ഞു.

വിവിധ കമ്പനികളുടെ സഹായത്തോടെ ഇഎംഐ സ്റ്റോര്‍, ഇന്‍ഷ്വറന്‍സ് മാര്‍ക്കറ്റ് പ്ലേസ്, ഇന്‍വെസ്റ്റ്‌മെന്റ് മാര്‍ക്കറ്റ് പ്ലേസ്, ബിഎഫ് ഹെല്‍ത്ത്, ബ്രോക്കിങ് ആപ്പ് എന്നിവയും ബജാജ് ഫൈനാന്‍സ് വികസിപ്പിക്കുന്നുണ്ട്.

ഇലക്ട്രോണിക്‌സ്, ഇന്‍ഷ്വറന്‍സ്, നിക്ഷേപം, ആരോഗം എന്നീ രംഗങ്ങളിലെ ധനകാര്യ ഉല്‍പന്നങ്ങളേയും സേവനങ്ങളേയും താരതമ്യം ചെയ്യാനും റിവ്യൂ ചെയ്യാനും ഈ അഞ്ച് ആപ്പുകളിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it