

ഇന്ത്യയിലുടനീളമുള്ള നിരവധി ബിസിനസ് ഉടമകള്‍ക്ക് വാണിജ്യ വാഹന ഇന്‍ഷുറന്‍സിനെ കുറിച്ച് ഇപ്പോഴും നിരവധി ആശയക്കുഴപ്പങ്ങളുണ്ട്. പോളിസി വാങ്ങുമ്പോഴും പുതുക്കുമ്പോഴും പലരും പൂര്‍ണമായി അറിയാത്ത വിവരങ്ങളെയോ കേട്ടു പഴകിയ ഉപദേശങ്ങളെയോ ആണ് ആശ്രയിക്കുന്നത്. ഇതിന്റെ ഫലമായി തെറ്റായ കവര്‍, ക്ലെയിം പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ പിന്നീട് അധിക ചെലവ് ഉണ്ടാകുന്നു. യഥാര്‍ത്ഥത്തില്‍ വിഷയം ഇത്രയും സങ്കീര്‍ണമല്ല.
ബിസിനസ് ഉടമകള്‍ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തടസം സൃഷ്ടിക്കുന്ന സാധാരണ തെറ്റിദ്ധാരണകളാണ് ഈ പംക്തിയില്‍ വിശദീകരിക്കുന്നത്. ചെലവ്, കവറേജ്, ക്ലെയിം, നിയമങ്ങള്‍ എന്നിവയെ കുറിച്ചുള്ള സംശയങ്ങള്‍ ഇത് മാറ്റുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് പ്രധാനം, എന്താണ് പ്രധാനമല്ലാത്തത്, ശരിയായ ഇന്‍ഷുറന്‍സ് നിങ്ങളുടെ വാഹനത്തെയും ബിസിനസിനെയും എങ്ങനെ സംരക്ഷിക്കുന്നു എന്നതും മനസിലാക്കാന്‍ ഇത് സഹായിക്കും.
വാണിജ്യ വാഹന ഇന്‍ഷുറന്‍സ് സംബന്ധമായി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പൊതുവായ തെറ്റിദ്ധാരണകള്‍ ഇവയാണ്:
തെറ്റിദ്ധാരണ 1: വാണിജ്യ വാഹന ഇന്‍ഷുറന്‍സും സ്വകാര്യ കാര്‍ ഇന്‍ഷുറന്‍സും ഒരുപോലെയാണ്
ഇരു പോളിസികളും അപകടങ്ങളും നാശനഷ്ടങ്ങളും കവര്‍ ചെയ്യുന്നു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഉപയോഗത്തിന്റെ ലക്ഷ്യം എല്ലാം മാറ്റുന്നു. ജോലിക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൂടുതല്‍ സമയം റോഡില്‍ ഉണ്ടാകും, ചരക്കുകളോ യാത്രക്കാരെയോ കൊണ്ടുപോകും, പലപ്പോഴും ശമ്പളം ലഭിക്കുന്ന ഡ്രൈവര്‍മാരും ഉണ്ടാകും. ഇതിലൂടെ അപകടസാധ്യതയും നിയമപരമായ ഉത്തരവാദിത്തവും ഉയരും. വാണിജ്യ വാഹന ഇന്‍ഷുറന്‍സ് ഇത്തരം ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി രൂപകല്‍പ്പന ചെയ്തതാണ്, ബിസിനസ് ഉപയോഗം ശരിയായി സംരക്ഷിക്കുന്നു. സ്വകാര്യ കാര്‍ ഇന്‍ഷുറന്‍സ് വ്യക്തിഗത യാത്രയ്ക്ക് മാത്രമാണ് അനുയോജ്യം. തെറ്റായ പോളിസി ഉപയോഗിക്കുന്നത് ക്ലെയിം നിഷേധത്തിനും സാമ്പത്തിക നഷ്ടത്തിനും കാരണമാകാം.
തെറ്റിദ്ധാരണ 2: ചെറുകിട ബിസിനസുകള്‍ക്ക് വാണിജ്യ വാഹന ഇന്‍ഷുറന്‍സ് ആവശ്യമില്ല
പല ചെറുകിട ബിസിനസ് ഉടമകളും ദിവസേനയുള്ള ജോലിക്ക് സ്വകാര്യ കാര്‍ ഇന്‍ഷുറന്‍സ് മതി എന്ന് കരുതുന്നു. എന്നാല്‍ വാഹനം ബിസിനസിനസ് ആവശ്യങ്ങള്‍ക്കായുള്ള ചരക്കുകള്‍, ഉപകരണങ്ങള്‍, അല്ലെങ്കില്‍ ജീവനക്കാരെയൊക്കെ കൊണ്ടുപോകാന്‍ തുടങ്ങിയാല്‍ അപകടസാധ്യത തുടങ്ങുന്നു. സ്വകാര്യ പോളിസികള്‍ ജോലി സംബന്ധമായ നാശനഷ്ടങ്ങളെയോ നഷ്ടങ്ങളെയോ കവര്‍ ചെയ്യില്ല. ഒരു അപകടം പോലും ക്ലെയിം നിഷേധത്തിനും നിയമ ചെലവുകള്‍ക്കും കാരണമാകാം. റിപെയര്‍ ചെലവുകളില്‍ നിന്ന്, തേഡ്പാര്‍ട്ടി ക്ലെയിമുകളില്‍ നിന്ന്, വാഹനം പ്രവര്‍ത്തനരഹിതമായ സമയത്തെ വരുമാന നഷ്ടത്തില്‍ നിന്നൊക്കെ ചെറുകിട ബിസിനസുകളെ സംരക്ഷിക്കുകയാണ് വാണിജ്യ വാഹന ഇന്‍ഷുറന്‍സ്.
തെറ്റിദ്ധാരണ 3: ട്രക്കുകള്‍ക്കും ബസുകള്‍ക്കും മാത്രമാണ് വാണിജ്യ ഇന്‍ഷുറന്‍സ് വേണ്ടത്
വലുപ്പമേറിയതിനാല്‍ ട്രക്കുകളും ബസുകളും എളുപ്പത്തില്‍ ശ്രദ്ധയില്‍പ്പെടുന്നതിനാല്‍ പലരും വാണിജ്യ വാഹനങ്ങള്‍ എന്നു പറഞ്ഞാല്‍ അവയെ മാത്രം ഓര്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍, പോളിസിയുടെ തരം തീരുമാനിക്കുന്നത് വാഹനത്തിന്റെ വലുപ്പമല്ല, ഉപയോഗമാണ്. വരുമാനം നേടുന്നതിനായി ഉപയോഗിക്കുന്ന ഏത് വാഹനവും വാണിജ്യ വാഹനമായി കണക്കാക്കപ്പെടുന്നു. ടാക്‌സികള്‍, ആപ്പ് അധിഷ്ഠിത കാബുകള്‍, ഡെലിവറി വാനുകള്‍, കമ്പനി കാറുകള്‍, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇരു ചക്രവാഹനങ്ങള്‍ പോലും ഇതില്‍ ഉള്‍പ്പെടും. ദിവസേനയുള്ള ബിസിനസ് ഉപയോഗത്തില്‍ ഉണ്ടാകുന്ന അപകടസാധ്യതകളെ വാണിജ്യ വാഹന ഇന്‍ഷുറന്‍സ് കവര്‍ ചെയ്യുന്നു.
തെറ്റിദ്ധാരണ 4: വാണിജ്യ വാഹനങ്ങള്‍ക്ക് തേഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് മതി
തേഡ് പാര്‍ട്ടി കവര്‍ നിയമ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉത്തരവാദിത്ത ക്ലെയിമുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നു. തേഡ്പാര്‍ട്ടി വാണിജ്യ വാഹന ഇന്‍ഷുറന്‍സ് മറ്റുള്ളവര്‍ക്കുണ്ടാകുന്ന പരിക്കുകളെയോ നാശനഷ്ടങ്ങളെയോ കവര്‍ ചെയ്യുകയും ബിസിനസുകള്‍ നിയമാനുസൃതമായി തുടരാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് നിങ്ങളുടെ സ്വന്തം വാഹനത്തിന്റെ റിപെയര്‍ ചെലവ്, മോഷണം, തീപിടിത്തം, അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ എന്നിവ കവര്‍ ചെയ്യില്ല. വരുമാനം നല്‍കുന്ന വാഹനങ്ങള്‍ക്ക് ഓണ്‍ ഡാമേജ് കവര്‍ ചേര്‍ക്കുന്നത് വാണിജ്യ വാഹന കവറേജ് പൂര്‍ണമാക്കുകയും പ്രതിദിന പ്രവര്‍ത്തനങ്ങളും പണമൊഴുക്കും സംരക്ഷിക്കുകയും ചെയ്യുന്നു.
തെറ്റിദ്ധാരണ 5: വാണിജ്യ വാഹന ഇന്‍ഷുറന്‍സിലെ ക്ലെയിമുകള്‍ എല്ലായ്‌പ്പോഴും നിഷേധിക്കപ്പെടുന്നു
ക്ലെയിം പ്രശ്‌നങ്ങളെക്കുറിച്ച് പലരും കേള്‍ക്കുന്നതിനാല്‍ നിരസിക്കല്‍ സാധാരണമാണെന്ന് കരുതുന്നു. എന്നാല്‍ മിക്ക കേസുകളിലും തെറ്റായ വാഹന വിഭാഗീകരണം, പോളിസി കാലഹരണപ്പെടല്‍, അസാധുവായ ഡ്രൈവര്‍ ലൈസന്‍സ്, അനുമതിയുള്ള പരിധിക്ക് പുറത്തുള്ള ഉപയോഗം തുടങ്ങിയ ഒഴിവാക്കാവുന്ന കാരണങ്ങളാണ് നിഷേധത്തിന് കാരണം. പോളിസി വിവരങ്ങള്‍ കൃത്യമായിരിക്കുമ്പോഴും നിബന്ധനകള്‍ പാലിക്കുമ്പോഴും വാണിജ്യ വാഹന ഇന്‍ഷുറന്‍സ് സാധുവായ ക്ലെയിമുകള്‍ ന്യായമായ രീതിയില്‍ തീര്‍പ്പാക്കുന്നു.
തെറ്റിദ്ധാരണ 6: വാണിജ്യ വാഹനങ്ങള്‍ക്ക് പ്രീമിയം എപ്പോഴും വളരെ കൂടുതലാണ്
വിലനിര്‍ണയം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാതെയാണ് ഉയര്‍ന്ന പ്രീമിയം എന്നാണ് പലരും കരുതുന്നത്. വാഹനം എങ്ങനെ ഉപയോഗിക്കുന്നു, എന്താണ് കൊണ്ടുപോകുന്നത്, ഏത് പ്രദേശത്താണ് പ്രവര്‍ത്തിക്കുന്നത്, ക്ലെയിം ചരിത്രം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് വാണിജ്യ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം മാറുന്നത്. നഗരത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വാഹനം ദൂരയാത്ര നടത്തുന്ന ഭാരവാഹനത്തേക്കാള്‍ കുറച്ച് ചെലവാകും. യഥാര്‍ത്ഥ ഉപയോഗത്തിന് അനുസരിച്ച് കവര്‍ എടുത്താല്‍ പ്രീമിയം ന്യായമായും ബിസിനസിന് അനുയോജ്യമായും തുടരുന്നു.
തെറ്റിദ്ധാരണ 7: വാണിജ്യ വാഹനങ്ങള്‍ക്ക് ആഡ് ഓണുകള്‍ ഉപകാരപ്പെടില്ല
ആഡ് ഓണുകള്‍ പോളിസികളുടെ പ്രീമിയം കൂട്ടുന്ന അനാവശ്യ കാര്യങ്ങളായി പലരും കാണുന്നു. ദിവസേന ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് സീറോ ഡിപ്രിഷിയേഷന്‍, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, എഞ്ചിന്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ ആഡ് ഓണുകള്‍ സ്വന്തം ചെലവില്‍ വരുന്ന റിപെയര്‍ തുകയും പ്രവര്‍ത്തന നിശ്ചലതയും വന്‍തോതില്‍ കുറയ്ക്കും. വാഹനത്തിന്റെ പ്രായം, റോഡ് അവസ്ഥ, പ്രവര്‍ത്തന രീതികള്‍ എന്നിവയ്ക്ക് അനുയോജ്യമായ ആഡ് ഓണുകള്‍ തിരഞ്ഞെടുക്കുകയാണ് പ്രധാനം.
തെറ്റിദ്ധാരണ 8: വാഹനത്തില്‍ കൊണ്ടുപോകുന്ന ചരക്കുകള്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടും
വാണിജ്യ വാഹന ഇന്‍ഷുറന്‍സില്‍ ചരക്ക് സംരക്ഷണം സ്വാഭാവികമായി ഉള്‍പ്പെടുന്നു എന്ന് പലരും കരുതുന്നു. എന്നാല്‍ സാധാരണ മോട്ടോര്‍ ഇന്‍ഷുറന്‍സ് വാഹനങ്ങള്‍ക്കും നിയമപരമായ ഉത്തരവാദിത്തങ്ങള്‍ക്കും മാത്രമാണ് കവര്‍ ചെയ്യുന്നത്. കൊണ്ടുപോകുന്ന ചരക്കുകള്‍ക്ക് ഗുഡ്‌സ് ഇന്‍ ട്രാന്‍സിറ്റ് അല്ലെങ്കില്‍ മറൈന്‍ ഇന്‍ഷുറന്‍സ് പോലുള്ള വേറൊരു പോളിസി ആവശ്യമാണ്. വാഹന ഇന്‍ഷുറന്‍സിനൊപ്പം ചരക്ക് കവര്‍ ചേര്‍ക്കുന്നത് യാത്രക്കിടെ ഉണ്ടാകുന്ന നഷ്ടങ്ങളില്‍ പൂര്‍ണ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നു.
തെറ്റിദ്ധാരണ 9: ദൂരയാത്രയ്ക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് വേണ്ടത്
ചുരുങ്ങിയ റൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നഗര യാത്ര സുരക്ഷിതമാണെന്ന് കരുതുന്നു. എന്നാല്‍ നഗര ട്രാഫിക്, ഇടയ്ക്കിടെയുള്ള നിര്‍ത്തലുകള്‍, പാദചാരികളുടെ സഞ്ചാരം, ലോഡിംഗ് ഏരിയകള്‍ എന്നിവ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. നഗര ടാക്‌സികള്‍, സ്‌കൂള്‍ ബസുകള്‍, ഡെലിവറി വാഹനങ്ങള്‍ ദിവസേന അപകട സാധ്യത നേരിടുന്നു. യാത്ര ദൂരം എന്തായാലും ഇന്‍ഷുറന്‍സ് ബാധ്യത ബാധകമാണ്, പലപ്പോഴും നഗരത്തിനുള്ളിലാണ് അപകട സാധ്യത കൂടുതലുള്ളത്.
തെറ്റിദ്ധാരണ 10: പുതുക്കല്‍ വൈകിയാലും കവറേജില്‍ വലിയ പ്രശ്‌നമില്ല
പുതുക്കല്‍ വൈകുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. പോളിസി കാലഹരണപ്പെട്ടാല്‍ പൂര്‍ണമായും ഇന്‍ഷുറന്‍സ് സംരക്ഷണം നഷ്ടപ്പെടും. ഈ ഇടവേളയില്‍ അപകടം സംഭവിച്ചാല്‍ മുഴുവന്‍ നഷ്ടവും സ്വന്തം ചെലവില്‍ വഹിക്കണം. വൈകിയ പുതുക്കല്‍ വാഹന പരിശോധനക്കും നോ ക്ലെയിം ബോണസ് നഷ്ടത്തിനും കാരണമാകാം. സമയബന്ധിത പുതുക്കല്‍ വാണിജ്യ വാഹന ഇന്‍ഷുറന്‍സ് സജീവമായി നിലനിര്‍ത്തുകയും നിയമപരവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു.
തെറ്റിദ്ധാരണ 11: ഒരു പോളിസി എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും അനുയോജ്യമാണ്
വ്യത്യസ്ത വാണിജ്യ വാഹനങ്ങള്‍ക്ക് വ്യത്യസ്ത ആവശ്യങ്ങളുണ്ട്. വാഹനത്തിന്റെ തരം, ഉപയോഗം, ലോഡ് ശേഷി, പ്രവര്‍ത്തന മേഖല എന്നിവയെ ആശ്രയിച്ചാണ് ശരിയായ കവര്‍ തീരുമാനിക്കേണ്ടത്. ഒരേ പോളിസി എല്ലാം സംരക്ഷിക്കും എന്ന് കരുതുന്നത് കവര്‍ കുറവിലേക്കോ അനാവശ്യ ചെലവിലേക്കോ നയിക്കാം. ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പോളിസിയാണ് യഥാര്‍ത്ഥ സംരക്ഷണം നല്‍കുന്നത്.
തെറ്റിദ്ധാരണ 12: ഇന്‍ഷുറന്‍സ് കമ്പനികള്‍ വാണിജ്യ ഡ്രൈവര്‍മാരെ പിന്തുണയ്ക്കില്ല
പേപ്പര്‍വര്‍ക്ക് വൈകുന്നതും സഹായക്കുറവുമുള്ള പഴയ അനുഭവങ്ങള്‍ ഇപ്പോഴും പലരുടെയും ധാരണയെ സ്വാധീനിക്കുന്നു. ഇന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ 24×7 ഹെല്‍പ് ലൈന്‍, ഡിജിറ്റല്‍ ക്ലെയിം ഫയലിംഗ്, ജിപിഎസ് സഹായം, കാഷ്ലസ് ഗാരേജ് നെറ്റ്വര്‍ക്ക് എന്നിവ വാണിജ്യ വാഹനങ്ങള്‍ക്കായി നല്‍കുന്നു. വേഗത്തിലുള്ള അനുമതികളും റിയല്‍ ടൈം ട്രാക്കിംഗും സാധുവായ ക്ലെയിമുകള്‍ക്ക് ശേഷം വാഹനങ്ങളുടെ പ്രവര്‍ത്തന നിശ്ചലത കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇന്ത്യയിലെ വാണിജ്യ വാഹന ഇന്‍ഷുറന്‍സ് ഒരു നിയമപരമായ ഔപചാരികത മാത്രമല്ല; വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉള്ള പ്രധാന സുരക്ഷാ കവചമാണ് ഇത്. മിക്ക കവറേജ് കുറവുകളും പോളിസിയിലെ പരിമിതികളില്‍ നിന്നല്ല, തെറ്റിദ്ധാരണകളിലും തെറ്റായ ധാരണകളിലുമാണ് ഉണ്ടാകുന്നത്. ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുമ്പോള്‍, വാണിജ്യ വാഹന ഇന്‍ഷുറന്‍സ് വാഹനങ്ങളെ, ഡ്രൈവര്‍മാരെ, വരുമാനത്തെ, ദീര്‍ഘകാല പ്രവര്‍ത്തനങ്ങളെ എല്ലാം സംരക്ഷിക്കുന്നു.
commercial vehicle insurance myths malayalam
Read DhanamOnline in English
Subscribe to Dhanam Magazine