ചൈനീസ് ക്രിപ്‌റ്റോ കമ്പനിയില്‍ അബുദബിയില്‍ നിന്ന് വന്‍ നിക്ഷേപം; ബൈനാന്‍സ് എക്‌സ്‌ചേഞ്ച് പുതിയ തലത്തിലേക്ക്

ആഗോള ക്രിപ്‌റ്റോ വിപണിയിലെ വലിയ നിക്ഷേപങ്ങളില്‍ ഒന്നാണ് എംജിഎക്‌സിന്റേത്.
Binance crypto exchange
Binance crypto exchange Image courtesy: binance/cz_binance on x.com
Published on

ചൈനീസ് ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ അബുദബിയില്‍ നിന്നുള്ള കമ്പനിയുടെ വന്‍ നിക്ഷേപം. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബൈനാന്‍സിലാണ് അബുദബിയിലെ പ്രമുഖ നിക്ഷേപ സ്ഥാപനമായ എംജിഎക്‌സ് 200 കോടി ഡോളറിന്റെ (17,400 കോടി രൂപ) നിക്ഷേപം നടത്തിയത്. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് പ്രാധാന്യം നല്‍കുന്ന യുഎഇയില്‍ ബൈനാന്‍സിന്റെ കുതിപ്പിന് ഈ നിക്ഷേപം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഏത് സ്റ്റേബിള്‍ കോയിനിലാണ് നിക്ഷേപം നടന്നിട്ടുള്ളതെന്ന് ബൈനാന്‍സ് വ്യക്തമാക്കിയിട്ടില്ല.

വിപണിയിലെ വലിയ നിക്ഷേപം

ബൈനാന്‍സില്‍ നടന്ന ആദ്യത്തെ സ്ഥാപന നിക്ഷേപമാണിത്. ആഗോള ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നുമാണ്. ഇതുവഴി എംജിഎക്‌സിന് ബൈനാന്‍സില്‍ എത്ര ശതമാനം ഓഹരികളുണ്ടാകുമെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല.

പ്രതിസന്ധികളെ അതിജീവിച്ച്

2027 ല്‍ ചൈനീസ് കോടീശ്വരനായ ചാംഗ്‌പെംഗ് സാവോയാണ് ബൈനാന്‍സ് സ്ഥാപിച്ചത്. ലോകത്തെ പ്രധാന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായി ചുരുങ്ങിയ കാലം കൊണ്ട് വളര്‍ന്നു. അതിനിടെ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യുഎസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സാവോ മാസങ്ങളോളം ജയിലില്‍ കിടന്നിരുന്നു.

സാവോയുടെ മകനും അബുദബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിട്ടി മുന്‍ മേധാവിയുമായ റിച്ചാര്‍ഡ് ടെംഗിന്റെ കീഴിലാണ് കമ്പനി യുഎഇയില്‍ ഇടം ഉറപ്പിച്ചത്.ബൈനാന്‍സിന് യുഎഇയില്‍ 1,000 ജീവനക്കാരുണ്ട്. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ അഞ്ചിലൊന്ന് ഇവിടെയാണ്. ഒരു വര്‍ഷം മുമ്പ് മാത്രം പ്രവര്‍ത്തനം തുടങ്ങിയ അബുദബി എംജിഎക്‌സ്, ക്രിപ്‌റ്റോ രംഗത്ത് നടത്തുന്ന ആദ്യത്തെ നിക്ഷേപമാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com