യുദ്ധത്തിനിടയിലും യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍ നിക്ഷേപം; ₹8,850 കോടിക്ക് പ്രമുഖ എന്‍ബിഎഫ്‌സിയെ ഏറ്റെടുത്തു

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ സമ്മാന്‍ ക്യാപിറ്റലിന്റെ 63.3 ശതമാനം ഓഹരികളും ഐഎച്ച്‌സി കരസ്ഥമാക്കും
Investment, Rupee sack, SBI logo
Image : SBI and Canva
Published on

പശ്ചിമേഷ്യയില്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടെ ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യയിലേക്ക് വലിയൊരു നിക്ഷേപം. രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്സി) സമ്മാന്‍ ക്യാപിറ്റലിനെ അബുദാബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്‌സി) ഏറ്റെടുത്തു.

ആദ്യഘട്ടത്തില്‍ 5,652 കോടി രൂപയുടെ നിക്ഷേപമാണ് ഐഎച്ച്‌സി നടത്തിയത്. മുന്‍ഗണനാ ഓഹരികള്‍, വാറന്റുകള്‍ ഉള്‍പ്പെടെ 41.5 ശതമാനത്തിന്റെ ഓഹരി പങ്കാളിത്തമാണ് ഐഎച്ച്‌സി നേടിയത്.

ലക്ഷ്യം 1,500 ശാഖകള്‍

ഒന്നര വര്‍ഷത്തിനുള്ളില്‍ 3,198 കോടി രൂപയുടെ നിക്ഷേപം നടത്തും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ സമ്മാന്‍ ക്യാപിറ്റലിന്റെ 63.3 ശതമാനം ഓഹരികളും ഐഎച്ച്‌സി കരസ്ഥമാക്കും. ഐഎച്ച്‌സിയുടെ അനുബന്ധ സ്ഥാപനമായ അവെനീര്‍ ഇന്‍വെസ്റ്റ്മെന്റ് വഴിയാണ് നിക്ഷേപം നടത്തുന്നത്.

ആഗോളതലത്തില്‍ 22.4 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന, ഐഎച്ച്‌സിയുടെ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ ജുഡാന്‍ ഫിനാന്‍ഷ്യലിന് കീഴിലാകും സമ്മാന്‍ ക്യാപിറ്റല്‍ പ്രവര്‍ത്തിക്കുക. ഭവന വായ്പകള്‍ക്കു പുറമെ എല്ലാവിധ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുന്ന രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സി ആകുകയാണ് പുതിയ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.

2029ഓടെ ഇന്ത്യയിലുടനീളം 1500 ശാഖകള്‍ തുറക്കാനും പദ്ധതിയുണ്ട്. നിലവില്‍ 220 ശാഖകളാണ് സമ്മാന്‍ ക്യാപിറ്റലിനുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com