ദിവസവും 10,000 ചുവട് നടന്നാല്‍ അടച്ച പ്രീമിയം തിരിച്ചു തരും! ആശുപത്രി ചെലവിന് പരിധിയില്ല, ആകര്‍ഷക വ്യവസ്ഥകളുമായി ആക്ടീവ് യുവ

ഹെല്‍ത്ത് റിട്ടേണ്‍സ് വഴി ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രോത്സാഹനം. ചികിത്സാ ക്ലെയിമുകള്‍ക്ക് അപ്പുറം ഒ.പി.ഡി, വെല്‍നസ്, വരുമാന സംരക്ഷണം എന്നീ ആനുകൂല്യങ്ങളിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ വിപുലമാക്കുന്നു.
Aditya Birla Health Insurance
Canva
Published on

ഇന്ത്യയിലെ പ്രമുഖ ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ ആദിത്യ ബിർള ക്യാപിറ്റലിന്റെ ഇൻഷുറൻസ് വിഭാ​ഗമായ ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനി (ABHICL), രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് 'ആക്റ്റീവ് യുവ' (Activ Yuva) എന്ന പുതിയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു. ഇൻഷുറൻസിനെ കേവലം അടിയന്തര സഹായത്തിനുള്ള മാർഗ്ഗം എന്നതിലുപരിയായി, ഒരു 'ഹെൽത്ത് അഷ്വറൻസ്' ആയി പുനർനിർവചിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി സി.ഇ.ഒ മയങ്ക് ബഥ്‍വാൽ പറഞ്ഞു. ആക്ടീവ് യുവ പദ്ധതിയുടെ പ്രധാന സവിശേഷതകൾ താഴെ ചേർക്കുന്നു.

പ്രധാന ആനുകൂല്യങ്ങൾ

ഹെൽത്ത് റിട്ടേൺസ്: ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്ക് വാർഷിക പ്രീമിയത്തിന്റെ 100 ശതമാനം വരെ തിരികെ ലഭിക്കാനുള്ള അവസരം. ദിവസവും 10,000-ൽ അധികം ചുവടുകൾ നടക്കുകയോ അല്ലെങ്കിൽ വ്യായാമത്തിലൂടെ 300 കലോറി എരിച്ചു കളയുകയോ ചെയ്യുന്നതിലൂടെയോ ഇത് നേടിയെടുക്കാം.

അൺലിമിറ്റഡ് സം ഇൻഷ്വേർഡ്: ഒരു പോളിസി കാലയളവിൽ ചികിത്സാ പരിരക്ഷ തീർന്നുപോകുമെന്ന ആശങ്കയില്ലാതെ ആശുപത്രി ചെലവുകൾക്കും ചികിത്സയ്ക്കും തുടർച്ചയായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.

യുവ ക്രെഡിറ്റ്: ഇൻഷുറൻസ് തുക 11 വർഷത്തിനുള്ളിൽ 11 മടങ്ങ് വരെ വർധിക്കുന്ന സംവിധാനം.

ഒ.പി.ഡി പരിരക്ഷ: ഡോക്ടർമാരുടെ കൺസൾട്ടേഷൻ, രോഗനിർണ്ണയ പരിശോധനകൾ, മരുന്നുകൾ എന്നിവയ്ക്കായി അടിസ്ഥാന പ്രീമിയത്തിന്റെ 1 മുതൽ 5 മടങ്ങ് വരെ പരിരക്ഷ ലഭിക്കും.

വരുമാന സംരക്ഷണം: ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടി വരുന്ന സാഹചര്യങ്ങളിൽ രോഗിക്ക് പിന്തുണ നൽകുന്നതിനായി നിശ്ചിത തുക ലഭ്യമാക്കും.

ജീവിതശൈലി അധിഷ്‌ഠിത റിവാർഡ്‌

ഉപഭോക്താക്കളുടെ ദൈനംദിന ആ​രോ​ഗ്യ ജീവിത രീതികളെ അടിസ്ഥാനമാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് ഘടകങ്ങൾ ആദിത്യ ബിർള — ആക്റ്റീവ് യുവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:

ഈറ്റ് (Eat): ഭക്ഷണക്രമം കൃത്യമായി കമ്പനി നൽകുന്ന ആപ്പിൽ രേഖപ്പെടുത്തുന്നവർക്ക് പ്രതിമാസ ഹെൽത്ത് റിട്ടേൺസിൽ 10 ശതമാനം അധിക ആനുകൂല്യം.

മൂവ് (Move): നടത്തത്തിലൂടെയോ വ്യായാമത്തിലൂടെയോ നിശ്ചിത കലോറി എരിക്കുന്നവർക്ക് ബോണസ് ആക്റ്റീവ് ഡേയ്‌സ് നേടാം.

ഹീൽ (Heal): ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം നിലനിർത്തുന്നവർക്ക് പ്രതിമാസ ഹെൽത്ത് റിട്ടേൺസിൽ 15 ശതമാനം വരെ അധിക ആനുകൂല്യം ലഭിക്കും.

ആക്റ്റീവ് യുവ: മറ്റ് പ്രത്യേകതകൾ

ഓൺ/ഓഫ് ഫീച്ചർ: വിദേശത്ത് ദീർഘകാലം താമസിക്കുന്നവർക്ക് താൽക്കാലികമായി പോളിസി നിർത്തിവെക്കാനും എന്നാൽ ആനുകൂല്യങ്ങൾ നിലനിർത്താനുമുള്ള ഓൺ/ഓഫ് ഫീച്ചർ ഈ പദ്ധതിയിലുണ്ട്.

ആഗോള മാതൃത്വ പരിരക്ഷ: കാത്തിരിപ്പ് കാലയളവ് നേരത്തെ ആരംഭിക്കാനും ജീവിതഘട്ടങ്ങള്‍ക്കനുസരിച്ച് ആനുകൂല്യങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാനും സൗകര്യം.

വരുമാന സംരക്ഷണം: ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സുഖം പ്രാപിക്കുന്നതിന് പിന്തുണ നല്‍കുന്നതിനായി നിശ്ചിത തുക ലഭ്യമാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com