

മുകേഷ് അംബാനിയുടെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടന്നു വരുന്നു. ജര്‍മനി ആസ്ഥാനമായ അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയായ അലയന്‍സുമായി ഒന്നിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമായി. ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് മേഖലകളിലാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കടന്നു വരുന്നത്. നിലവില്‍ ബജാജ് ഫിന്‍സര്‍വുമായുള്ള ബന്ധം അലയന്‍സ് ഉപേക്ഷിക്കുമെന്നാണ് സൂചനകള്‍.
അലയന്‍സുമായി ചേര്‍ന്നുള്ള ഇന്‍ഷുറന്‍സ് ബിസിനസ് ഇന്ത്യക്ക് പുറത്തേക്കും വ്യാപിപ്പിക്കാന്‍ മുകേഷ് അംബാനി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ കമ്പനിയുടെ സാന്നിധ്യമറിയിക്കും. ബജാജ് ഫിന്‍സര്‍വും അലയന്‍സും തമ്മില്‍ പാര്‍ട്ണര്‍ഷിപ്പ് സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഇവര്‍ തമ്മില്‍ വേര്‍പിരിയുകയാണെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരു സ്ഥാപനങ്ങളും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതിനിടയാണ് മുകേഷ് അംബാനി അലയന്‍സുമായി പുതിയ ബന്ധത്തിന് മുന്നോട്ടു വരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine