
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മാരകമായ വ്യോമയാന അപകടമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഭവിച്ചത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേരും കെട്ടിടത്തിലുണ്ടായിരുന്ന ആളുകളും മരിച്ചിരുന്നു. 47.5 കോടി ഡോളറിന്റെ (ഏകദേശം 4,123 കോടി രൂപ) ഇൻഷുറൻസ് ക്ലെയിമുകളാണ് എയർ ഇന്ത്യ അപകടത്തിൽ പ്രതീക്ഷിക്കുന്നത്. ഇതിൽ വിമാനത്തിന്റെ ചട്ടക്കൂട്, എഞ്ചിൻ എന്നിവയ്ക്കുള്ള നഷ്ടവും ആളുകളുടെ ജീവഹാനിക്കുള്ള അധിക ബാധ്യതയും ഉൾപ്പെടുന്നു.
എയർ ഇന്ത്യ അപകടത്തിലെ ക്ലെയിം വർദ്ധന മുൻ അപകടങ്ങളെ അപേക്ഷിച്ച് വളരെ വലുതായിരിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ വിമാനക്കമ്പനികളുടെ ഇന്‍ഷുറന്‍സ് കവറേജ് ചെലവ് 30 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഇന്‍ഷുറന്‍സ് കവറേജ് പുതുക്കൽ സൈക്കിളിൽ വര്‍ധന അവതരിപ്പിക്കാനുളള സാധ്യതകളാണ് ഉളളത്.
അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനം ഏകദേശം 2,000 കോടി ഡോളറിനാണ് ഇൻഷ്വർ ചെയ്തിരുന്നതെന്ന് പോളിസിബസാര്‍ വ്യക്തമാക്കുന്നു. ഏകദേശം 3 കോടി ഡോളറാണ് വാർഷിക പ്രീമിയമായി അടച്ചിരുന്നത്. 2024 മുതലുളള അഞ്ച് വർഷത്തെ കാലയളവിൽ ആഗോളതലത്തിൽ 1,500 കോടി ഡോളറിന്റെ വ്യോമയാന ക്ലെയിമുകളിൽ ഭൂരിഭാഗവും അപകടങ്ങളാണ്.
ഏഷ്യ-പസഫിക്, വടക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുളള വിമാന യാത്രയിലെ വളർച്ച മൂലം ഇന്‍ഷുറന്‍സ് പ്രീമിയം 800 കോടി ഡോളറിലധികം എത്തുമെന്നാണ് അപകട ഇൻഷുറൻസ് മേഖലയിലെ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ അലയൻസ് എസ്.ഇ കണക്കാക്കുന്നത്. ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് എല്ലാ എയർലൈനുകൾക്കും ബാധകമാകും.
പ്രീമിയം വർദ്ധനവ് വളരെ വലുതായിരിക്കുമെന്നാണ് ഇന്‍ഷുറന്‍സ് മേഖലയിലുളളവര്‍ കരുതുന്നത്. വിമാനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്കുളള പ്രീമിയങ്ങൾ റെക്കോർഡ് നിലവാരത്തിലേക്ക് ഉയരാനും സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഉണ്ടാകുന്ന വര്‍ധന വിമാന കമ്പനികള്‍ യാത്രക്കാരിലേക്ക് കൈമാറുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയായിട്ടില്ല. യാത്രക്കാരിലേക്ക് പ്രീമിയം വര്‍ധന കൈമാറുന്ന സാഹചര്യം ഉണ്ടായാല്‍ ടിക്കറ്റ് നിരക്കുകള്‍ ഉയരാനുളള സാധ്യതകളാണ് ഉളളത്.
Following the Ahmedabad air crash, a steep rise in aviation insurance premiums may come effect.
Read DhanamOnline in English
Subscribe to Dhanam Magazine