ആക്‌സിസ് ബാങ്കും ഓപ്പണും കൈകോര്‍ക്കുന്നു; സംരംഭകര്‍ക്ക് എല്ലാ സേവനങ്ങളും ഇനി ഒരുകുടക്കീഴില്‍

ഓപ്പണിന്റെ സമ്പൂര്‍ണ സമ്പത്തിക ഓട്ടോമെഷന്‍ സംവിധാനങ്ങളുടെ പിന്തുണയോടെ ബിസിനസ് സമൂഹത്തിന് ആക്‌സിസ് ബാങ്കിന്റെ സമഗ്ര ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനാകും
image: @axisbank/fb, open.money/fb
image: @axisbank/fb, open.money/fb
Published on

ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ കറന്റ് അക്കൗണ്ട് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ആക്‌സിസ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് സ്ഥാപനമായ ഓപ്പണുമായി കൈകോര്‍ത്തു. ചെറുകിട സംരംഭങ്ങളും കുടുംബ സംരംഭങ്ങളും ഇന്‍ഫ്‌ളൂവന്‍സര്‍മാരും അടക്കമുള്ള ഉപഭോക്താക്കള്‍ക്കളെ ലക്ഷ്യമിട്ടാണ് ഈ സഹകരണം. ഓപ്പണിന്റെ സമ്പൂര്‍ണ സമ്പത്തിക ഓട്ടോമെഷന്‍ സംവിധാനങ്ങളുടെ പിന്തുണയോടെ ബിസിനസ് സമൂഹത്തിന് ആക്‌സിസ് ബാങ്കിന്റെ സമഗ്ര ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനാകും.

ഈ സഹകരണത്തിലൂടെ ബിസിനസുകാര്‍ക്കുള്ള എല്ലാ സേവനങ്ങളും ഒരുകുടക്കീഴില്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആക്‌സിസ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മേധാവിയും പ്രസിഡന്റുമായി സമീര്‍ ഷെട്ടി പറഞ്ഞു. ആക്‌സിസ് ബാങ്കുമായി സഹകരിക്കുന്ന ആദ്യ ഫിന്‍ടെക് ആയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഓപ്പണ്‍ സഹസ്ഥാപകനും സിഇഒയുമായ അനീഷ് അച്യുതന്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com