ബാങ്കുകള്‍ വായ്‌പയായി നല്‍കിയത് 99 ലക്ഷം കോടി രൂപ

ബാങ്കുകള്‍ വായ്‌പയായി  നല്‍കിയത് 99 ലക്ഷം കോടി രൂപ
Published on

രാജ്യത്തെ ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം വായ്പയായി നല്‍കിയത് 99.47 ലക്ഷം കോടി രൂപ. നിക്ഷേപമായി ബാങ്കുകളിലെത്തിയത് 130.08 ലക്ഷം കോടി രൂപയും. റിസര്‍വ് ബാങ്കാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. വായ്പാ വളര്‍ച്ച 7.10 ശതമാനവും നിക്ഷേപ വളര്‍ച്ച 10.09 ശതമാനവുമാണ് ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കനുസരിച്ച് വായ്പ 92.87 ലക്ഷം കോടിയും ഡിപ്പോസിറ്റ് 118.16 ലക്ഷം കോടിയുമായിരുന്നു.

വ്യവസായത്തിനുള്ള വായ്പയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ കുറവാണ് ഉണ്ടായത്. 2018 ലെ കഴിഞ്ഞ വര്‍ഷത്തെ നാലു ശതമാനത്തില്‍ നിന്ന് 2.4 ശതമാനമായാണ് കുറഞ്ഞത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വായ്പ 7.7 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായും കുറഞ്ഞിട്ടുണ്ട്. സേവന മേഖലയിലും വായ്പ നല്‍കിയ തുകയില്‍ കുറവുണ്ടായി. എന്നാല്‍ വ്യക്തിഗത വായ്പയില്‍ നേരിയ വളര്‍ച്ച ഉണ്ടായി. 16.4 ശതമാനമായിരുന്നത് 17.2 ശതമാനമായി മാറി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com