പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്നു തന്നെ എന്‍.ആര്‍.ഇ അക്കൗണ്ടുകള്‍ ആരംഭിക്കാം, ബോബ് ആസ്‌പെയറുമായി ബാങ്ക് ഓഫ് ബറോഡ

ആദ്യ രണ്ടു ത്രൈമാസങ്ങളില്‍ മിനിമം ബാലന്‍സ് ചാര്‍ജുകള്‍ ഇല്ല
Bank of Baroda
Published on

ബിസിനസ്, ജോലി, അവധി തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്കു പോകാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ വെച്ച് തന്നെ എന്‍ആര്‍ഇ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സഹായിക്കുന്ന ബോബ് ആസ്‌പെയര്‍ എന്‍ആര്‍ഇ സേവിങ്‌സ് അക്കൗണ്ടിന് തുടക്കം കുറിച്ച് രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ. ഉപഭോക്താവ് ആദ്യം എന്ന ചിന്താഗതിയുമായി ബോബ് ആസ്‌പെയര്‍ പ്രവാസികളാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ലളിതവും ബുദ്ധിമുട്ടില്ലാത്തതുമായ അക്കൗണ്ട് ഓപ്പണിങ് അനുഭവങ്ങള്‍ രാജ്യത്തിനു പുറത്തേക്കു പോകുന്നതിനു മുന്‍പേ തന്നെ ലഭ്യമാക്കുകയാണ്.

ഇന്‍ ഓപ്പറേറ്റീവ് മോഡില്‍ ആരംഭിക്കുന്ന അക്കൗണ്ട് ഉപഭോക്താവ് വിദേശത്തു നിന്നുള്ള വിലാസ തെളിവും ഇമിഗ്രേഷന്‍ സ്റ്റാമ്പോടു കൂടിയ പാസ്‌പോര്‍ട്ട് കോപ്പിയും നല്‍കി എന്‍ആര്‍ഐ പദവി ഉറപ്പാക്കുന്നതോടെ പ്രവര്‍ത്തനക്ഷമമാകും.

അക്കൗണ്ടിന്റെ സവിശേഷതകള്‍

ആദ്യ രണ്ടു ത്രൈമാസങ്ങളില്‍ മിനിമം ബാലന്‍സ് ചാര്‍ജുകള്‍ ഇല്ല എന്നതാണ് ഈ അക്കൗണ്ടിന്റെ പ്രത്യേകത. ഇതിനു ശേഷം 10,000 രൂപ ത്രൈമാസ ശരാശരി ബാലന്‍സ് ബാധകമായിരിക്കും. അക്കൗണ്ടിലെ ബാലന്‍സിന്റെ കാര്യത്തില്‍ ഉയര്‍ന്ന പരിധിയില്ല. ഈ അക്കൗണ്ടില്‍ നേടുന്ന വരുമാനം ആദായ നികുതിയില്‍ നിന്നു വിമുക്തമായിരിക്കും. ബാലന്‍സ് സ്വത്തു നികുതിയില്‍ നിന്നും ഒഴിവാക്കും. എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യമടക്കമുള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാര്‍ഡ് ലഭിക്കും.

ബറോഡ പവര്‍ പാക്ക് എന്‍ആര്‍ഇ സേവിങ്‌സ് അക്കൗണ്ട്, ദി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ ആന്റ് എന്‍ആര്‍ഒ സേവിങ്‌സ് അക്കൗണ്ട്, ദി ബോബ് പ്രീമിയം എന്‍.ആര്‍.ഇ ആന്റ് എന്‍.ആര്‍.ഒ സേവിങ്‌സ് അക്കൗണ്ട് എന്നിങ്ങനെ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്‌സ് അക്കൗണ്ടുകളുടെ സമഗ്രമായ നിര തന്നെ ബാങ്ക് ഓഫ് ബറോഡ ആരംഭിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com