

സേവിംഗ്സ് ബാങ്കിന്റെ ലിക്വിഡിറ്റിയും സ്ഥിര നിക്ഷേപങ്ങളുടെ ഉയര്‍ന്ന പലിശയും ഉറപ്പുനല്‍കുന്ന പദ്ധതിയാണ് ലിക്വിഡ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍. നിശ്ചിത കാലയളവുകളിലേക്ക് നിക്ഷേപിക്കുന്ന സ്ഥിര നിക്ഷേപം ഭാഗങ്ങളായി പിന്‍വലിക്കാനാകുമെന്നതാണ് ബിഒബി ലിക്വിഡ് ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രത്യേകത. മാത്രമല്ല, ബാക്കി തുകയ്ക്ക് പലിശ തുടര്‍ന്നും ലഭിക്കും. 5,000 രൂപ മുതല്‍ മുകളിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയിലാണ് നിക്ഷേപം സ്വീകരിക്കുന്നത്.
മ്യൂച്വല്‍ഫണ്ടുകളിലെ എസ്‌ഐപികള്‍ പോലെ എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിയാണ് റിക്കറിംഗ് ഡെപ്പോസിറ്റുകള്‍ അഥവാ സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാന്‍സ് (SDPs). ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന പലിശയുടെ നേട്ടം ലഭ്യമാക്കുന്നതിനൊപ്പം നിക്ഷേപത്തിന്റെ 95 ശതമാനം വരെ വായ്പ അല്ലെങ്കില്‍ ഓവര്‍ഡ്രാഫ്റ്റായെടുക്കാനും സൗകര്യമുണ്ട്.
വിദേശ ഇന്ത്യക്കാരായ വനിതകള്‍ക്കായി എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ് അക്കൗണ്ടുകളും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിട്ടുണ്ട്. ഓട്ടോ സ്വീപ്പ് സൗകര്യം ലഭ്യമാക്കുന്നതുകൊണ്ട് കൂടുതല്‍ പലിശ വരുമാനം നേടാന്‍ ഈ അക്കൗണ്ട് അവസരമൊരുക്കുന്നു. ഇതോടൊപ്പം അക്കൗണ്ട് ഉടമയ്ക്ക് സൗജന്യ വ്യക്തിഗത/വിമാനാപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാകും. ആഭ്യന്തര-രാജ്യാന്തര എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം സാധ്യമാകുന്ന ഡെബിറ്റ് കാര്‍ഡും ഇതോടൊപ്പം ലഭ്യമാക്കുന്നുണ്ട്.
മാത്രമല്ല, ഭവന-വാഹന വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കും പ്രോസസിംഗ് ചാര്‍ജും മാത്രമേ ഈടാക്കൂ എന്ന പ്രത്യേകതയുമുണ്ട്. ഡെബിറ്റ് കാര്‍ഡ് പുതുക്കുന്നതിന് വാര്‍ഷിക ഫീസ് ഒന്നും ഈടാക്കുകയുമില്ല. ഇതിനെല്ലാം പുറമേ ലോക്കര്‍ സേവനം സൗജന്യമായി ലഭിക്കുകയും ചെയ്യും.
ഏറെ ശ്രദ്ധേയമായ സ്‌കീമാണ് യുപിഐ സേവനമായ ബിഒബി ഇ പേ സംവിധാനം. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ പണം അയയ്ക്കാനും സ്വീകരിക്കാനും ഇതിലൂടെ കഴിയുന്നു. യുപിഐ ലൈറ്റ് പതിപ്പു ലഭ്യമാണ്. റീചാര്‍ജ് ചെയ്യാനും ബില്‍ പേയ്മെന്റ് നടത്താനും ഇതിലൂടെ കഴിയും. റൂപേ ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യാന്‍ സൗകര്യമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഷോപ്പിംഗിനും ഇന്റര്‍നാഷണല്‍ മര്‍ച്ചന്റ് പേയ്‌മെന്റ് ചെയ്യുന്നതിനും ഈ ആപ്പ് വഴി കഴിയും. ടാപ് ആന്‍ഡ് പേ സൗകര്യവും യുപിഐ മാന്‍ഡേറ്റ് മാനേജ്മെന്റ് സൗകര്യവും ഇതിലുണ്ട്.
(Originally published in Dhanam Magazine 1 March 2025 issue.)
Read DhanamOnline in English
Subscribe to Dhanam Magazine