

അടുത്ത ആഴ്ച ചില നഗരങ്ങളിലെ ബാങ്ക് ശാഖകള്‍ മൂന്ന് ദിവസം മാത്രമേ
പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളു എന്നതിനാല്‍ പണമിടപാടുകള്‍
നടത്താനുള്ളവര്‍ മുന്‍കൂട്ടി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. മാര്‍ച്ച് 27ന്
ബാങ്ക് യൂണിയനുകള്‍ പ്രഖ്യാപിച്ച സമരവും മറ്റ് ബാങ്ക് അവധികളും ചേര്‍ന്ന്
നാല് ദിവസത്തോളം ബാങ്കുകളുടെ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല.
10
പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ്
അസോസിയേഷനും ചേര്‍ന്ന് ദേശവ്യാപകമായി മാര്‍ച്ച് 27ന് പണിമുടക്കുന്നത്.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും സമരത്തില്‍ പങ്കുചേരാന്‍
തീരുമാനിച്ചിട്ടുണ്ട്.
പൊതുമേഖലാബാങ്കുകളുടെ
ലയനം ഏപ്രില്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇതില്‍ നിന്ന്
പിന്നോട്ടുപോകാനാണ് സര്‍ക്കാരിനോട് ബാങ്ക് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.
അടുത്ത ബുധനാഴ്ച ചില നഗരങ്ങളില്‍ ഗുധി പദ്വ, തെലുങ്ക് പുതുവല്‍സരം തുടങ്ങിയവമൂലം അവധിയായിരിക്കും. സ്പ്രിംഗ് ഫെസ്റ്റിവലിനെത്തുടര്‍ന്ന് ബംഗലൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 25 ബാങ്ക് അവധിയായിരിക്കും. വെള്ളിയാഴ്ചയാണ് സമരം വരുന്നത്. എല്ലാ ഷെഡ്യുള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധിയുമാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine