

മാര്‍ച്ച് 27 നുശേഷം തുടര്‍ച്ചയായ 10 ദിവസങ്ങളില്‍ അഞ്ച് ദിവസവും ബാങ്ക് അവധിയായിരിക്കും. സാമ്പത്തിക വര്‍ഷാരംഭവും ദുംഖവെള്ളിയുമുള്‍പ്പെടെ അഞ്ച് ദിവസങ്ങള്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. അതിനാൽ ബാങ്കിന്റെ അറിയിപ്പ് പ്രകാരം ഇടപാടുകള്‍ നടത്തുക. മാര്‍ച്ച് 27 നും 28 നും ബാങ്ക് അവധിയാണ്. ഏപ്രിൽ ഒന്നിന് സാമ്പത്തിക വർഷാരംഭമാണ്. ബാങ്ക് ജീവനക്കാർക്ക് ബാങ്കുകളിൽ എത്തണം എങ്കിലും ഉപഭോക്തൃ സേവനങ്ങൾ ലഭ്യമാകില്ല.
1. 27 മാര്‍ച്ച് 2021 - ശനിയാഴ്ച
2. 28 മാര്‍ച്ച് 2021 - ഞായറാഴ്ച
3. 01 ഏപ്രില്‍ 2021 - പുതുസാമ്പത്തികവര്‍ഷം
4. 02 ഏപ്രില്‍ 2021 - വെള്ളിയാഴ്ച - ദുംഖവെള്ളി
5. 04 ഏപ്രില്‍ 2021- ഞായര്‍
ഉത്തരേന്ത്യയിലെ ചിലയിടങ്ങളിൽ ഹോളി (മാർച്ച് 29) നും അവധിയായിരിരിക്കും. എന്നാൽ ബാങ്ക് അറിയിച്ചാൽ മാത്രം. അഞ്ച് ദിവസങ്ങളിലെ സാമ്പത്തിക ഇടപാടുകൾ ക്രമീകരിക്കുമല്ലോ.
Read DhanamOnline in English
Subscribe to Dhanam Magazine