ഏറ്റവും വേ​ഗത്തിൽ ക്ലെയിം അനുവദിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ഏതൊക്കെ?

ജനറൽ ഇൻഷുറൻസ് കമ്പനികളുടെ വിഭാ​ഗത്തിൽ ക്ലെയിം സെറ്റിൽമെന്റ് ചെയ്യുന്നതിന്റെ ശരാശരി അനുപാതം 94.03 ശതമാനമാണ്. എന്നാൽ സ്റ്റാൻഡ്-എലോൺ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുടെ ശരാശരി ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ 99.93 ശതമാനമാണെന്നതും ശ്രദ്ധേയം.
health insurance
Image courtesy: Canva
Published on

മതിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനും ആശുപത്രി ചെലവു കാരണമുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനുമായി ഏറ്റവും ഉചിതമായ മാ‌‍‌ർ​​ഗമാണ് ​ഹെൽത്ത് ഇൻഷുറൻസ് എന്ന് ഏവർക്കും അറിയാം. എന്നാൽ മികച്ചതും വിശ്വാസയോ​ഗ്യവുമായ പോളിസി കണ്ടെത്തുക എന്നതാണ് മിക്കവരും നേരിടുന്ന വെല്ലുവിളി. അടിയന്തര ഘട്ടങ്ങളിൽ സഹായത്തിന് ആശ്രയിക്കാൻ കഴിയുന്ന പോളിസിയാണോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നാണ് ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ (CSR).

രാജ്യത്തെ ഇൻഷുറൻസ് സെക്ടറിന്റെ ഒദ്യോ​ഗിക നിയന്ത്രണ ഏജൻസിയായ ഐആർഡിഎഐ (IRDAI), എല്ലാ വർഷവും ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ വിശ​ദമായ റിപ്പോ‍ർട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. അടുത്തിടെയാണ് 2024-25 സാമ്പത്തിക വർഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുടെ ഏറ്റവും പുതിയ ക്ലെയിം സെറ്റിൽമെന്റ് കണക്കുകൾ പുറത്തുവിട്ടത്. ഇതിന്റെ വിശദാംശം നോക്കാം.

എന്തൊക്കെ ശ്രദ്ധിക്കണം?

ആശുപത്രി ചികിത്സയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടിവന്നാൽ അർഹതപ്പെട്ട പണം എത്രത്തോളം വേ​ഗത്തിൽ അനുവദിക്കുന്നു എന്നതിലാണ് കാര്യം. അതുപോലെ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പരിശോധിക്കുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് പോളിസികളെ സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളിൽ ക്ലെയിം അനുവദിക്കുന്നതിന്റെ തോത് കൂടി വിലയിരുത്തണം. എങ്കിൽ മാത്രമേ കമ്പനിയുടെ കാര്യക്ഷമത എത്രത്തോളം ഉണ്ടെന്നതും പോളിസിയുടെ വിശ്വാസ്യതയും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

അതേസമയം ഹെൽത്ത് ഇൻഷുറൻസ് വിഭാ​ഗത്തിൽ ജനറൽ ഇൻഷുറൻസ് കമ്പനികളേയും ആരോ​ഗ്യ ഇൻഷുറൻസ് സേവനങ്ങളിൽ സവിശേഷ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളായ ​സ്റ്റാൻഡ് എലോൺ ഹെൽത്ത് ഇൻഷുററേയും (SAHI - Stand-alone Health Insurers) പ്രത്യേകമായി തരംതിരിച്ചും മൂന്ന് മാസത്തിനുള്ളിൽ പോളിസിയിന്മേലുള്ള ക്ലെയിം അനുവദിച്ചതിന്റെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോയും ചുവടെ ചേർക്കുന്നു.

ജനറൽ ഇൻഷുറൻസ് (പൊതുമേഖല)

  • യൂണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് - 95.26%

  • നാഷണൽ ഇൻഷുറൻസ് - 91.79%

  • ദി ന്യൂ ഇന്ത്യ അഷ്വറൻസ് - 91.75%

  • ദി ഓറിയന്റൽ ഇൻഷുറൻസ് - 90.17%

ജനറൽ ഇൻഷുറൻസ് (സ്വകാര്യ കമ്പനികൾ)

  • അക്കോ ജനറൽ ഇൻഷുറൻസ് - 99.98%

  • റിലയൻസ് ജനറൽ ഇൻഷുറൻസ് - 99.32%

  • എച്ച്ഡിഎഫ്സി എർ​ഗോ ജനറൽ ഇൻഷുറൻസ് - 98.85%

  • ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് - 98.56%

  • ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് - 98.45%

  • സൂറിച്ച് കൊട്ടക് ജനറൽ ഇൻഷുറൻസ് - 98.12%

  • ലിബർട്ടി ജനറൽ ഇൻഷുറൻസ് - 97.91%

  • എസ്ബിഐ ജനറൽ ഇൻഷുറൻസ് - 97.51%

സ്റ്റാൻഡ്-എലോൺ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ

  • ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് - 100%

  • ​ഗാലക്സി ഹെൽത്ത് ഇൻഷുറൻസ് - 100%

  • നാരായണ ഹെൽത്ത് ഇൻഷുറൻസ് - 100%

  • നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് - 100%

  • കെയർ ഹെൽത്ത് ഇൻഷുറൻസ് - 99.95%

  • മണിപ്പാൽസി​ഗ്ന ഹെൽത്ത് ഇൻഷുറൻസ് - 99.88%

  • ​സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് - 99.81%

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com