ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ്: ബിസിനസ്,ഹൃദയപൂര്‍വം

അതിവേഗത്തില്‍ വളരുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ് മനുഷ്യരെ സ്പര്‍ശിക്കുന്നു, വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ
Dhanalakshmi
Dhanalakshmi
Published on

ബാങ്കിംഗ് ഇതര ധനകാര്യ സേവന രംഗത്ത് അതിവേഗം വളരുന്ന ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ്  മാനുഷിക സ്പര്‍ശമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. 1991 മുതല്‍ ധനകാര്യ സേവന രംഗത്തുള്ള ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡിന്റെ സാരഥ്യത്തിലേക്ക് ഡോ. വിബിന്‍ദാസ് കടങ്ങോട്ടിന്റെ നേതൃത്വത്തിലുള്ള ടീം വരുന്നത് 2020 ഓഗസ്റ്റ് 24നാണ്. പ്രവര്‍ത്തന രംഗത്ത് അഞ്ച് വര്‍ഷമാകുമ്പോള്‍ ബിസിനസ് വളര്‍ച്ചയിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സമാനതകളില്ലാത്ത മുദ്രകള്‍ ചാര്‍ത്തിയിരിക്കുകയാണ് ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ്.

കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളില്‍ 160 ശാഖകളാണ് കമ്പനിക്കുള്ളത്. സ്വര്‍ണപ്പണയ വായ്പ, വാഹന വായ്പ, പ്രോപ്പര്‍ട്ടി ലോണ്‍ എന്നിവയ്ക്ക് പുറമേ മൈക്രോഫിനാന്‍സ് രംഗത്തും സജീവ സാന്നിധ്യ മായ ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡിന്റെ ആദ്യ എന്‍സിഡി പബ്ലിക് ഇഷ്യു ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കാനാണ് പദ്ധതി.

''ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് അഞ്ച് വര്‍ഷമാകുന്നേയുള്ളൂ.  ഈ ചെറിയ കാലം കൊïണ്ട് ക്രിസിലിന്റെ BB+ റേറ്റിംഗ് നേടിയെടുക്കാന്‍ സാധിച്ചു. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യമെമ്പാടും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,'' ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. വിബിന്‍ദാസ് കടങ്ങോട്ട് പറയുന്നു.

ബിസിനസില്‍ ഹൃദയപക്ഷം

ലാഭം മാത്രം മുന്നില്‍ക്കïല്ല ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം. അതേസമയം പ്രൊഫഷണല്‍ മികവോടെ, സാങ്കേതിക തികവോടെ കമ്പനി മുന്നേറാന്‍ വേïതെന്തും ഡയറക്റ്റര്‍ ബോര്‍ഡും ബോര്‍ഡിന്റെ പ്രൊഫഷണല്‍ മികവുള്ള ഉപദേശക അംഗങ്ങളും ചെയ്യുന്നുമുï്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍ച്ചേര്‍ത്തുകൊï് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ചടുലവും കുറ്റമറ്റതും ആക്കുന്നതിനൊപ്പം ഓരോ മേഖലയിലും ഡോ. വിബിന്‍ദാസ് കടങ്ങോട്ടിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡംഗങ്ങള്‍ നല്‍കുന്ന സവിശേഷ ശ്രദ്ധ കൂടിയാണ് ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡിനെ ഉയരങ്ങളിലേക്ക് നയിക്കുന്നത്.

സ്വര്‍ണപ്പണയ വായ്പ, പ്രോപ്പര്‍ട്ടി ലോണ്‍, വാഹന വായ്പ എന്നിവയ്ക്ക് പുറമേ ബിസിനസ് വായ്പകളും ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് അതിവേഗത്തില്‍ ഇടപാടുകാര്‍ക്ക് ലഭ്യമാക്കുന്നു. ''ആറ് സംസ്ഥാനങ്ങളിലെ 160 ഓളം ശാഖകളിലായി 1200 ഓളം ജീവനക്കാര്‍ ഗ്രൂപ്പിനുï്. ഇവരുടെ ആത്മാര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനമാണ് കമ്പനിയെ അതിവേഗ വളര്‍ച്ചാ പാതയിലേക്ക് എത്തിച്ചിരിക്കുന്നത്,'' ഡോ. വിബിന്‍ദാസ് കടങ്ങോട്ട് പറയുന്നു. ജീവനക്കാരെയും ഇടപാടുകാരെയും ചേര്‍ത്തുനിര്‍ത്താന്‍ എന്നും നൂതനമായ പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തുന്നത്. അതുപോലെ തന്നെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വ്യത്യസ്തത കൊïാണ് കമ്പനി അടയാളമിടുന്നത്. ''ഒരു ദിവസത്തില്‍ ഏറ്റവും ഉല്‍പ്പാദനക്ഷമമായി ഓരോ ജീവനക്കാരും സമയം ചെലവിടുന്നത് ഓഫീസിലാണ്. ആ സമയം ഏറ്റവും സമാധാനത്തോടെ, സംതൃപ്തിയോടെ ജോലി ചെയ്യാനുള്ള അവസരവും സാഹചര്യവും ഒരുക്കാനും ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.'' മരത്താക്കരയിലെ ഹെഡ്ഡോഫീസില്‍ ഉച്ചയൂണ് തികച്ചും സൗജന്യമാണ്. അതുപോലെ തന്നെ ഏത് വിശേഷാവസരങ്ങളിലും ടീമിനെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും ഡോ. വിബിന്‍ ദാസ് കടങ്ങോട്ട് കാത്തുവെച്ചിരിക്കും. ഇക്കഴിഞ്ഞ വിഷുവിന് വിഷുക്കിറ്റും വിഷുക്കൈനീട്ടവും ജീവനക്കാര്‍ക്ക് നല്‍കി.

''ഏതൊരു സ്ഥാപനവും നിലനില്‍ക്കുന്നത് അവിടത്തെ ജീവനക്കാരുടെ കരുത്തിലാണ്. അവരാണ് ബിസിനസ് വളര്‍ത്തുന്നത്. ബിസിനസ് വളരുമ്പോള്‍ സമൂഹത്തിനും അതിന്റെ നേട്ടമുണ്ടാകും. അതോടെ പൊതുസമൂഹം കൂടുതല്‍ ആ ബിസിനസിനെ ശ്രദ്ധിക്കാന്‍ തുടങ്ങും. അത് ബിസിനസ് വളര്‍ച്ച ത്വരിതപ്പെടുത്തും. ജീവനക്കാര്‍, ഇടപാടുകാര്‍, മാധ്യമങ്ങള്‍, പൊതുസമൂഹം എന്നിവരെല്ലാം ഇണങ്ങിച്ചേര്‍ന്നുള്ള കണ്ണിയാണ് ഏതൊരു പ്രസ്ഥാനത്തെയും വളര്‍ച്ചയിലേക്ക് നയിക്കുന്നത്,'' ഡോ. വിബിന്‍ദാസ് കടങ്ങോട്ട് പറയുന്നു.

മനുഷ്യഹൃദയങ്ങളെ തൊടുന്ന പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ഡോ. വിബിന്‍ദാസ് കടങ്ങോട്ട് ബാങ്കിംഗ് ഇതരധനകാര്യ സേവന മേഖലയില്‍ ബിസിനസ് കെട്ടിപ്പടുത്തപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍വേറിട്ട മുഖമാണ് നല്‍കിയത്. ''കോവിഡ് കാലത്തായിരുന്നു ഞങ്ങളുടെ തുടക്കം. അന്ന് ബിസിനസ്

ലാഭപാതയിലായിരുന്നില്ലെങ്കില്‍ കൂടി ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും ഓരോ ശാഖാ പരിധിയിലുള്ള നിര്‍ധനര്‍ക്കും അംഗപരിമിതര്‍ക്കുമെല്ലാം വേണ്ട പിന്തുണ നല്‍കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. 2022 ഓഗസ്റ്റ് 24ന് രണ്ടാം വാര്‍ഷിക ദിനത്തില്‍ തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ സമൂഹ വിവാഹം നടത്തി. മൂന്നാം വാര്‍ഷികത്തില്‍ 1000ത്തോളം തയ്യല്‍ മെഷീനുകളും 250 ആട്ടിന്‍ കുട്ടികളെയും വിതരണം ചെയ്തു. കൂടാതെ 6000 പേര്‍ക്ക് ഓണക്കോടിയും നല്‍കി. 2024ല്‍ ഗ്രൂപ്പിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 216 ആദിവാസി യുവതീ-യുവാക്കളുടെ സമൂഹ വിവാഹം തിരുവനന്തപുരത്ത് വെച്ച് അത്യാഢംബരത്തോടെ നടത്തി,'' ഡോ. വിബിന്‍ദാസ് കടങ്ങോട്ട് പറയുന്നു. കാര്‍ഗില്‍ ദിനത്തില്‍ 500 ജവാന്‍മാരെയും നഴ്സ് ദിനത്തില്‍ 500 നഴ്സുമാരെയും പോസ്റ്റല്‍ ദിനത്തില്‍ പോസ്റ്റ്മാന്‍മാരെയും അധ്യപക ദിനത്തില്‍ 500 ടീച്ചര്‍മാരെയും ആദരിക്കുകയും ചെയ്തിരുന്നു.

കൂടാതെ ശിശുദിനത്തില്‍ ജനിച്ച കുട്ടികള്‍ക്ക് കുഞ്ഞുടുപ്പുകളും അതുപോലെ തന്നെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് തേക്കിന്‍തൈകളും നല്‍കി. ലോക പരിസ്ഥിതി ദിനത്തില്‍ ഫല വൃക്ഷങ്ങളായ ചന്ദനത്തൈയും നക്ഷത്ര വൃക്ഷത്തൈകളും വിതരണം ചെയ്തു.

2025 ഓഗസ്റ്റില്‍ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് ചൂരല്‍ മലയില്‍ വീട് നിര്‍മിച്ചു നല്‍കുകയാണ്. അതോടൊപ്പം തന്നെ മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കളെ പുനരധിവസിപ്പിക്കപ്പെടുന്ന കേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാരെ താമസിപ്പിക്കുന്ന കേന്ദ്രങ്ങള്‍, അനാഥരായ കുട്ടികളുടെ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ട 25 കേന്ദ്രങ്ങളിലെത്തി ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡിന്റെ ജീവനക്കാര്‍ സമൂഹസദ്യയോട് കൂടി ആഘോഷിക്കും. ഇതുകൂടാതെ രാജ്യമെമ്പാടുമുള്ള ഗ്രൂപ്പിന്റെ ശാഖകളുടെ ആഭിമുഖ്യത്തില്‍ ഒരേ ദിവസം ഒരേ സമയം നിക്ഷേപ സംഗമവും നടത്തും. നിലവില്‍ ആറ് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ച് വരുന്ന ഈ സ്ഥാപനം അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലേക്ക് ശാഖകള്‍ വ്യാപിപ്പിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ 100 പേര്‍ക്ക് കൃത്രിമ കാല്‍ (ലിമ്പ്) വച്ചു പിടിപ്പിക്കാനുള്ള സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

''ബിസിനസ് പ്രൊഫഷണലായി തന്നെ നടത്തണം. ധനകാര്യ സേവന മേഖലയിലെ കമ്പനി എന്ന നിലയ്ക്ക് കിട്ടാക്കടം പരമാവധി കുറച്ചുനിര്‍ത്തി സുരക്ഷിതമായ വായ്പകളിലൂടെ ജനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ഒരു പോലെ ഗുണകരമായ വിധത്തിലുള്ള പ്രവര്‍ത്തനം കാഴ്ചവെയ്ക്കുകയും വേണം. അതേസമയം തന്നെ നമുക്ക് മുന്നിലിരിക്കുന്ന വ്യക്തിയെ അനുതാപത്തോടെ കേള്‍ക്കാനും അവരുടെ വികാരങ്ങള്‍ മനസിലാക്കാനും ലാഭത്തിനപ്പുറമുള്ള കണ്ണ് നമുക്ക് വേണം. എങ്കില്‍ മാത്രമേ ചിരകാലം നിലനില്‍ക്കുന്ന ബിസിനസ് കെട്ടിപ്പടുക്കാനാവൂ,'' ഡോ. വിബിന്‍ദാസ് കടങ്ങോട്ട് തന്റെ ബിസിനസ് ഫിലോസഫി വ്യക്തമാക്കുന്നു.

2020 ഓഗസ്റ്റില്‍ ഡോ. വിബിന്‍ദാസ് കടങ്ങോട്ടിന്റെ സാരഥ്യത്തില്‍ പ്രവര്‍ത്തന മേഖലയില്‍ പുതിയ ഉയരങ്ങളിലേക്ക് ചുവടുവെച്ച ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ് വെറും 40 മാസങ്ങള്‍ കൊണ്ടാണ് ശാഖകളുടെ എണ്ണം 97ലെത്തിച്ചത്. ചടുലമായ ആ പ്രവര്‍ത്തന ശൈലി തന്നെ ഇപ്പോഴും പിന്തുടരുന്ന ഗ്രൂപ്പ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ''കോടികള്‍ ആര്‍ക്കെങ്കിലും കൈമാറി അവര്‍ വഴി സേവനങ്ങള്‍ ചെയ്യുന്ന രീതിയല്ല ഞങ്ങളുടേത്. ഓരോ പദ്ധതി വിഭാവനം ചെയ്യുന്നതും അത് നടപ്പാക്കുന്നതും ഞങ്ങള്‍ ഏവരും ചേര്‍ന്നാണ്. അതെത്ര ശ്രമകരമായാലും ഞങ്ങള്‍ തന്നെ സ്വയം ചെയ്യും. ബിസിനസും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ക്ക് വേറിട്ടതല്ല,'' ഡോ. വിബിന്‍ദാസ് കടങ്ങോട്ട് പറയുന്നു. 

കരുത്തുറ്റ നേതൃനിര

അനുഭവസമ്പത്തും പ്രൊഫഷണല്‍ മികവുമുള്ള നേതൃനിരയാണ് ധനലക്ഷ്മി ഹയര്‍പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡിന്റേത്. ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. വിബിന്‍ദാസ് കടങ്ങോട്ട് നൂതന ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും കമ്പനിയെ മുന്നില്‍ നിന്ന് നയിക്കുന്നുണ്ട്. ശ്യാംദേവാണ്. ഹോള്‍ടൈം ഡയറക്റ്റര്‍. സൂരജ് കെ.ബി, ബൈജു എസ് ചുള്ളിയില്‍, സുനില്‍ കുമാര്‍ കെ എന്നിവര്‍ ഡയറക്റ്റര്‍മാരാണ്. വിഭിന്ന മേഖലകളില്‍ അനുഭവപരിചയമുള്ളവരുടെ ഒരു സംഘം ബോര്‍ഡിന് മാര്‍ഗനിര്‍ദേശം നല്‍കാനായി വേറെയുമുണ്ട്. സുഭാഷ് കുമാര്‍, വിമല്‍ വിജയ്, ഹരികൃഷ്ണന്‍ എസ്, ബിനന്‍ പി, സുഹാസ് അമ്പാട്ട്, സുനില്‍ കുമാര്‍ എന്നിവരാണ് ബോര്‍ഡിന്റെ ഉപദേഷ്ടാക്കള്‍.

(ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com