

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫിനാന്‍സ് സമിറ്റായ ധനം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റിന്റെ രണ്ടാമത്തെ എഡിഷന്‍ കൊച്ചി ലെ മെറിഡിയനില്‍ ഫെബ്രുവരി 26ന് നടക്കും.
ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ പ്രമുഖര്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരക്കുന്ന സമിറ്റ്, ഈ രംഗത്തെ രാജ്യത്തെ പുത്തന്‍ പ്രവണതകളാണ് ചര്‍ച്ച ചെയ്യുക.
ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് രംഗത്തെ സമകാലിക വിഷയങ്ങളും നിക്ഷേപ അവസരങ്ങളും പങ്കുവെയ്ക്കാന്‍ വിദഗ്ധരുടെ നീണ്ട നിര തന്നെ സമിറ്റിലുണ്ടാകും. ഒരു പകല്‍ നീളുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലുമായി വിവിധ രംഗങ്ങളിലെ 20ലേറെ വിദഗ്ധരാണ് സംബന്ധിക്കുക.
ബാങ്കിംഗ്, ഫിനാന്‍സ് മേഖലയിലെ വ്യത്യസ്ത രംഗങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്ത വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ആദരവേകുന്ന അവാര്‍ഡ് നിശയാണ് സമിറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. പ്രമുഖരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുന്നത്.
അറിയാം, പുത്തന്‍ പ്രവണതകള്‍
ധനം ബിസിനസ് മാഗസിന്‍ അവതരിപ്പിക്കുന്ന ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് & ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റ് സമകാലികമായ ഒട്ടനവധി വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകും.
സമിറ്റ് ഹൈലൈറ്റ്സ്
എങ്ങനെ പങ്കെടുക്കാം?
സ്‌പോണ്‍സര്‍ഷിപ്പ്, ഡെലിഗേറ്റ് ഫീ, സ്റ്റോള്‍ ബുക്കിംഗ് എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 9061480718, 9072570062
ഇമെയ്ല്‍: mail@dhanam.in
ഓൺലൈൻ രജിസ്‌ട്രേഷൻ: www.dhanambankingsummit.com
Read DhanamOnline in English
Subscribe to Dhanam Magazine