

ബാങ്കിംഗ്, ഫിനാൻസ് രംഗത്തെ പ്രമുഖർക്ക്ധനം ബിസിനസ് ധനം ബാങ്കിംഗ്, ഫിനാന്‍സ് സമ്മിറ്റ് & അവാർഡ് നൈറ്റിൽ ആദരം.
കൊച്ചി ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന സംഗമത്തിൽ ബാങ്ക് ഓഫ് ദി ഇയര്‍, നോണ്‍ ബാങ്കിംഗ് കമ്പനി ഓഫ് ദി ഇയര്‍ എന്നിങ്ങനെ 11 അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ പോള്‍ തോമസാണ് ധനം ഫിനാന്‍സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സിബില്‍, സ്വിഫ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ എം വി നായര്‍ക്ക് സമ്മാനിച്ചു.
ബാങ്ക് ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം ഫെഡറല്‍ ബാങ്കിന് കൈമാറി. എക്‌സലന്‍സ് ഇന്‍ ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി അവാര്‍ഡ് സൗത്ത് ഇന്ത്യന്‍ ബാങ്കിനും സമ്മാനിച്ചു. സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ദേശീയതലത്തിലെ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
നാഷണല്‍ ബാങ്ക് ഓഫ് ദി ഇയര്‍ (പബ്ലിക് സെക്ടര്‍) പുരസ്‌കാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നാഷണല്‍ ബാങ്ക് ഓഫ് ദി ഇയര്‍ (പ്രൈവറ്റ് സെക്റ്റര്‍) പുരസ്‌കാരം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ലിമിറ്റഡിനും സമ്മാനിച്ചു.
മറ്റ് അവാർഡുകൾ
Read DhanamOnline in English
Subscribe to Dhanam Magazine