

റിസര്‍വ് ബാങ്കിന്റെ പേരില്‍ വരുന്ന വ്യാജ ഇ- മെയില്‍, എസ്എംഎസ് സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്റെ ഇ-മെയിലുകളെ അനുകരിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ബാങ്ക് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
സാധാരണക്കാരായ ജനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഇമെയില്‍ സന്ദേശങ്ങള്‍ അയക്കാറില്ല. അതിനാല്‍ പൊതുജനവും സാമ്പത്തികസ്ഥാപനങ്ങളും ഇത്തരം വ്യാജ ഇമെയിലുകള്‍ ലഭിച്ചാല്‍ ജാഗ്രതയോടെ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
ആര്‍ബിഐയുടെ ഇമെയില്‍ ഡോമെയ്ന്‍ വിലാസം ൃയശ.ീൃഴ.ശി എന്നതാണ്. ഇതില്‍നിന്ന് മാത്രമാണ് റിസര്‍വ് ബാങ്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുക. ഇതുകൂടാതെ ഉദ്യോഗസ്ഥരുടെ പേരിനൊപ്പവും ഈ ഡൊമെയ്ന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. എന്നാല്‍ വ്യാജ ഇമെയില്‍ വിലാസങ്ങളില്‍ ആര്‍ബിഐ, റിസര്‍വ് ബാങ്ക്, പേമെന്റ് തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് കണ്ടുവരുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine