വീട്ടിലിരുന്ന് തന്നെ സ്വര്‍ണപ്പണയ വായ്പയെടുക്കാം; ‘ലോണ്‍ അറ്റ് ഹോം’ പദ്ധതിയുമായി മുത്തൂറ്റ് ഫിനാന്‍സ്

ആപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റല്‍ സേവനമാണ് ലോണ്‍ അറ്റ് ഹോം. ഉപഭോക്താവിന് മൊബൈല്‍ ആപ്പ്, പോര്‍ട്ടല്‍ തുടങ്ങിയവ വഴി ഈ വായ്പയ്ക്ക് വീട്ടിലിരുന്ന് അപേക്ഷിക്കാം. ലോണ്‍ തുക അക്കൗണ്ടിലെത്തും.

-Ad-

ഉപഭോക്താക്കള്‍ക്ക് കോവിഡ് കാലത്ത് സുരക്ഷിതമായ സ്വര്‍ണ വായ്പാ പദ്ധതിയൊരുക്കി മുത്തൂറ്റ് ഫിനാന്‍സ്. മൊബൈലിലൂടെ മുത്തൂറ്റ് ഫിനാന്‍സിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലോണിന് അഫേക്ഷിക്കുകയും വീടിനു പുറത്തിറങ്ങാതെ തന്നെ സ്വര്‍ണം ഈടുവച്ചു വായ്പ എടുക്കാനുള്ള സംവിധാനമാണ് കമ്പനി ഇതിലൂടെ ഒരുക്കിയിട്ടുള്ളത്. ലോണ്‍ അറ്റ് ഹോം എന്ന ഈ പദ്ധതിയിലൂടെ കമ്പനി് ഇടപാടുകാരന്റെ സൗകര്യം, സമയം എന്നിവയനുസരിച്ചാണ് വായ്പ ലഭ്യമാക്കുക.

ലോണ്‍ അറ്റ് ഹോം ആപ്പ് വഴി അന്വേഷണം ലഭിച്ചാലുടന്‍ തത്സമയം തന്നെ അവയെ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നു. തുടര്‍ന്ന് വീഡിയോ വഴി കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുന്നു. തുടര്‍ന്നാണ് ലോണ്‍ അറ്റ് ഹോം സ്റ്റാഫ് ഉപഭോക്താവിന്റെ സൗകര്യം അനുസരിച്ച് വീട് സന്ദര്‍ശിക്കുകയും വായ്പ പൂര്‍ത്തിയാക്കുകയും ചെയ്യുന്നത്.

ഇടപാടുകാരന്റെ മുമ്പില്‍വച്ച് സ്വര്‍ണാഭരണങ്ങള്‍ ഡിജിറ്റലായി പരിശോധിക്കുകയും സ്വര്‍ണ വായ്പയ്ക്ക് ആവശ്യമായ ഡോക്കുമെന്റുകള്‍ തയാറാക്കുകയും വായ്പ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നു എന്നത് കൊണ്ട് തന്നെ ഏറെ സുരക്ഷിതവുമാണ് ഈ പദ്ധതി.

-Ad-

കോവിഡ്-19 സൃഷ്ടിച്ച സുരക്ഷാ ആശങ്കളെ ഇല്ലാതാക്കി സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോണ്‍ അറ്റ് ഹോം പദ്ധതിക്കു രൂപം നല്‍കിയിട്ടുള്ളതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഇതുവഴി മുത്തൂറ്റ് ഫിനാന്‍സിനെ വീട്ടിലെത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here