

ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു പുതിയ ശാഖകള്‍ തുറന്നു. ഇതോടെ ചെന്നൈ ആസ്ഥാനമായുള്ള ബാങ്ക് തങ്ങളുടെ സാന്നിധ്യം ഉത്തര, പശ്ചിമ ഇന്ത്യയിലേക്കും അതോടൊപ്പം ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിച്ചു.
ഉത്തര മേഖലയില്‍ ഹിസാര്‍, പഞ്ചകുല, ഹോഷിയാപൂര്‍ എന്നിവിടങ്ങളിലാണ് ബാങ്ക് പുതിയ ശാഖകള്‍ ആരംഭിച്ചത്. ഉത്തര, പശ്ചിമ മേഖലകള്‍ക്കൊപ്പം മുംബൈ അന്ധേരിയില്‍ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖ ആരംഭിച്ച് ഇന്ത്യയുടെ പശ്ചിമ ഭാഗങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുകയാണ്. പുതിയ ശാഖകള്‍ ആരംഭിച്ചതോടെ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഇന്ത്യയിലുടനീളമുള്ള ശാഖകളുടെ എണ്ണം 800 കടന്നു.
Read DhanamOnline in English
Subscribe to Dhanam Magazine