

സേവിംഗ്സ്, ഡെപ്പോസിറ്റ് നിരക്കുകളിൽ കുറവ് പ്രഖ്യാപിച്ച് ഫെഡറൽ ബാങ്ക്. സേവിംഗ്‌സ് നിരക്കുകളിൽ 25 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്സിന് 3 ശതമാനത്തിൽ നിന്ന് 2.75 ശതമാനമാക്കിയാണ് പുതുക്കിയ നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്.
50 കോടി രൂപ വരെയുള്ള സേവിംഗ്സിന് പുതുക്കിയ നിരക്കുകൾ 5.25 ശതമാനമാണ്. ഒന്നിലധികം ബക്കറ്റുകൾക്കും നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപ നിരക്കുകൾക്ക് കാലാവധി പരിഷ്കരിച്ചിട്ടുണ്ട്. 1 വർഷം മുതൽ 443 ദിവസം വരെയുള്ള കാലയളവിലേക്ക് പുതുക്കിയ നിരക്കുകൾ 7 ശതമാനമാണ്.
സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഫെഡറൽ ബാങ്ക് പലിശ നിരക്ക് സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിനായി https://www.federalbank.co.in/savings-rate എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
റെസിഡന്റ് ടേം നിക്ഷേപങ്ങൾക്കുള്ള ഫെഡറൽ ബാങ്ക് പലിശ നിരക്കുകൾ സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിനായി https://www.federalbank.co.in/deposit-rate വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Federal Bank announced rate cuts in savings and deposit rates.
Read DhanamOnline in English
Subscribe to Dhanam Magazine