ശാലിനി വാരിയര്‍ ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍

ശാലിനി വാരിയര്‍ ഫെഡറല്‍ ബാങ്ക്   എക്സിക്യൂട്ടീവ് ഡയറക്ടര്‍
Published on

ഫെഡറല്‍ ബാങ്ക് പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ശാലിനി വാരിയറെ നിയമിച്ചു. ബാങ്കിങ് , ധനകാര്യ മേഖലയില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന മികവും നേതൃപാടവവും തെളിയിച്ചിട്ടുള്ള അവര്‍ 2015 നവംബര്‍ മുതല്‍ ഫെഡറല്‍ ബാങ്കിന്റെ ചീഫ്  ഓപ്പറേറ്റിങ് ഓഫീസറാണ്്.

സി.ഒ.ഒ ആയിരിക്കവേ റീട്ടെയ്ല്‍  ബാങ്കിങ് മേഖലയുടെ അധിക ചുമതലയും 2019 മെയ് മുതല്‍ കൈകാര്യം ചെയ്തിരുന്ന ശാലിനി വാരിയറെ എക്സിക്യുട്ടീവ് ഡറക്ടറായി നിയമിച്ച നടപടിക്ക് റിസര്‍വ്വ് ബാങ്ക് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അംഗമായ ശാലിനി വാരിയര്‍ 1989 ല്‍ സി എ ഒന്നാം റാങ്കുകാരിയായിരുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റ് കൂടിയായ ശാലിനി വാരിയര്‍ ഫെഡറല്‍ ബാങ്കില്‍ ചേരുന്നതിന് മുമ്പ് ഇന്ത്യ, ബ്രൂണെ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com