ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടി ഫെഡറല്‍ ബാങ്ക്

ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഏക ബാങ്ക്
Federal Bank office
Published on

ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടി ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക്. ആഗോളതലത്തില്‍ ബാങ്കിംഗ് മേഖലയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്ന പോര്‍ട്ടലായ ദി ബാങ്കറിന്റെ 'ബാങ്ക് ഓഫ് ദി ഇയര്‍ 2023 അവാര്‍ഡ്' ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി. ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഏക ബാങ്കാണിത്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും  മികവ് തെളിയിക്കുകയും നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുകയും ചെയ്തതിനാണ് അവാര്‍ഡെന്ന് ദി ബാങ്കര്‍ അറിയിച്ചു. 

ഫെഡറല്‍ ബാങ്ക്

ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന് 1,200ല്‍ അധികം ശാഖകളും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 1900ല്‍ അധികം എ.ടി.എമ്മുകളും/സിഡിഎംഎസുകളും 1.6 കോടിയിലധികം ഉപയോക്താക്കളുമുണ്ട്. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്‍ നിരയിലുള്ള ബാങ്കാണ് ഫെഡറല്‍ ബാങ്ക്. എല്ലാ ശാഖകളും കമ്പ്യൂട്ടര്‍വത്കരിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കുകളില്‍ ഒന്നാണിത്.

ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ ബില്‍ പേയ്മെന്റ്, ഓണ്‍ലൈന്‍ ഫീസ് ശേഖരണം, ഡിപ്പോസിറ്ററി സേവനങ്ങള്‍, ക്യാഷ് മാനേജ്മെന്റ് സേവനങ്ങള്‍, മര്‍ച്ചന്റ് ബാങ്കിംഗ് സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ബാങ്ക് നല്‍കി വരുന്നു.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com