സ്ത്രീകള്‍ക്കായി മഹിളാ മിത്ര പ്ലസ് എക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

നിരവധി സവിശേഷതകൾ എക്കൗണ്ടിനുണ്ട്
Federal Bank office
Published on

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി, ഒട്ടനവധി സവിശേഷതകളുള്ള പുതിയ സേവിങ്സ് ബാങ്ക് എക്കൗണ്ട് ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. സാമ്പത്തിക ആസൂത്രണവും നിക്ഷേപസംവിധാനങ്ങളും ആയാസരഹിതമായി കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് സഹായമാകുന്ന സൗകര്യങ്ങളാണ് മഹിള മിത്ര പ്ലസ് എന്ന ഈ എക്കൗണ്ടിലുള്ളതെന്ന് ബാങ്ക് അറിയിക്കുന്നു.

ഭവന വായ്പകള്‍ക്ക് മുന്‍ഗണനാ പലിശ നിരക്ക്, ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതും സൗജന്യവുമായ ഇന്‍ഷുറന്‍സ് പരിരക്ഷ, ഭവന വായ്പകളില്‍ പ്രൊസസിങ് ഫീ ഇളവ് തുടങ്ങി നിരവധി സവിശേഷതകള്‍ പുതിയ അക്കൗണ്ടില്‍ ലഭ്യമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ രണ്ട് സീറോ ബാലന്‍സ് സേവിങ്സ് അക്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.

''ഫെഡറല്‍ ബാങ്കിന്റെ ഏറ്റവും പുതിയ പദ്ധതിയായ മഹിള മിത്ര പ്ലസിന്റെ സവിശേഷതകള്‍ ഓരോന്നും സ്ത്രീകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സാമ്പത്തികവിഷയങ്ങളില്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാനും അതുവഴി സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് തങ്ങളുടേതായ സംഭാവന നല്‍കാന്‍ വനിതകളെ പ്രാപ്തരാക്കാനും പുതിയ എക്കൗണ്ട് വഴിയൊരുക്കും'' ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com