

പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും ബാങ്കുകള്‍ മാനേജിംഗ് ഡയറക്റ്റര്‍, സിഇഒ നിയമനത്തിന് അനുയോജ്യരായവരെ തേടി നടക്കുകയാണ്. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവര്‍ക്കാണ് പുതിയ സാരഥികളെ വേണ്ടത്.
കാനറ ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കും തമ്മില്‍ ലയിപ്പിക്കാനുള്ള നിര്‍ദ്ദേശം ഉണ്ടെങ്കിലും രണ്ടു സ്ഥാപനങ്ങളും വെവ്വേറെ മേധാവികളെ തേടുന്നുണ്ട്.
പിഎന്‍ബിയുടെ സിഇഒ/എംഡി സ്ഥാനത്ത് ഇന്നും ബാങ്ക് ഓഫ് ബറോഡയില്‍ ഒക്ടോബര്‍ മധ്യത്തിലും കാനറ ബാങ്കില്‍ ജനുവരിയിലും ഒഴിവ് വരും. ബാങ്ക് ഓഫ് ഇന്ത്യയുടെ സിഇഒ പദവി ഇപ്പോള്‍ തന്നെ ഒഴിഞ്ഞിരിക്കുകയാണ്. സെപ്തംബര്‍ 23 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന ദിവസം.
പൊതുമേഖലാ ബാങ്കുകളുടെ ഉയര്‍ന്ന പദവികളിലേക്കുള്ള ആളുകളെ കണ്ടെത്തുന്ന ദി ബാങ്ക് ബോര്‍ഡ് ഓഫ് ബ്യൂറോയുടെ മുന്നില്‍ 60 അപേക്ഷകളാണ് ലഭിച്ചത്. സ്വകാര്യ ബാങ്കുകളുടെ സിഇഒ പദവികളിലിരിക്കുന്നവര്‍ വരെ അപേക്ഷിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഒക്ടോബര്‍ ആദ്യവാരം ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇന്റര്‍വ്യു നടത്തുകയും ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine