

ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, രാജ്യത്ത് ശക്തമായ സാന്നിധ്യമുള്ള നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി പുതിയ സഹകരണം. ജിയോജിത്തിന്റെ 15 ലക്ഷം ഉപഭോക്താക്കള്‍ക്ക് ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ റീടെയ്ല്‍ ഇന്‍ഷുറന്‍സ് സേവനങ്ങളും ലഭ്യമാകും. രാജ്യത്തെ ജിയോജിത്തിന്റെ 502 ശാഖകളിലൂടെ ബജാജ് അലയന്‍സ് ലൈഫിന്റെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏകീകരിച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഈ സഹകരണം സഹായിക്കും.
ആഴത്തിലുള്ള പഠനം നടത്തി, വിശ്വസനീയവും വൈവിധ്യവുമാര്‍ന്ന നിക്ഷേപ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ് പറഞ്ഞു. ബജാജ് അലയന്‍സ് ലൈഫുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ നിക്ഷേപ ആവശ്യങ്ങളോടൊപ്പം സുരക്ഷയും സംരക്ഷണവും നല്‍കുന്ന ശക്തമായ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഒരു നിര അവതരിപ്പിക്കുകയാണ്. വിപുലമായ ശൃംഖലയും മികച്ച ഉപദേശക വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ലളിതവും മൂല്യവത്തുമായ ഇന്‍ഷുറന്‍സ് അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് സി.ജെ. ജോര്‍ജ് പറഞ്ഞു.
ബജാജ് അലയന്‍സ് ലൈഫിന്റെ ടേം പ്ലാനുകള്‍, യൂലിപ്പുകള്‍, റിട്ടയര്‍മെന്റ് പ്ലാനുകള്‍, സമ്പാദ്യ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള നൂതന സേവനങ്ങള്‍ ഇനി മുതല്‍ ജിയോജിത്തിന്റെ ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
ശരിയായ സാമ്പത്തിക പരിരക്ഷ, സമ്പാദ്യ, നിക്ഷേപ, റിട്ടയര്‍മെന്റ് പദ്ധതികളിലൂടെ ഉപഭോക്താക്കളെ അവരുടെ ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.
സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും ഇന്‍ഷുറന്‍സ് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തങ്ങള്‍ നിര്‍ണായകമാണ്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായുള്ള സഹകരണം, അവരുടെ ശക്തമായ ഉപദേശക വൈദഗ്ദ്ധ്യത്തിലൂടെ ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും. തരുണ്‍ ചുഗ് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine