

കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആര്‍) ഫണ്ട് വിനിയോഗത്തില്‍ വീഴ്ച സംഭവിക്കുന്നപക്ഷം സിവില്‍ കുറ്റമേ ചുത്താവൂവെന്ന് ഉന്നതതല സമിതിയുടെ ശുപാര്‍ശ.
നിയമത്തിലെ ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭാഗം പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇത് പിഴശിക്ഷ മാത്രം നല്‍കാവുന്ന സിവില്‍ കുറ്റമാക്കണമെന്ന് ഉന്നതതല സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്.
സി.എസ്.ആര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന സമീപകാല നയം ഇതിനനുസൃതമായി മാറുമെന്നുറപ്പായി.
കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം സെക്രട്ടറി ഇഞ്ചെറ്റി ശ്രീനിവാസ് അധ്യക്ഷനായ സമിതി നിര്‍മ്മല സീതാരാമന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചു.
കമ്പനികളുടെ സി.എസ്.ആര്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സി.എസ്.ആര്‍ ഫണ്ടിന്മേല്‍ നികുതിയിളവ് നല്‍കണമെന്ന നിര്‍ദ്ദേശവും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine