4 പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

സെബിയുടെ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് നിബന്ധന പാലിക്കുന്നതിന്റെ ഭാഗമായി ഓഫര്‍ ഫോര്‍ സെയിലിലൂടെയും ക്യു.ഐ.പി വഴിയും ഓഹരികള്‍ വിറ്റഴിച്ചേക്കും
Public sector banks
Public sector bankscanva
Published on: 

നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളിലെ കേന്ദ്ര സർക്കാർ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാൻ നീക്കം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB), യുകോ ബാങ്ക് (UCO Bank), പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് എന്നിവയിലെ സർക്കാർ ഓഹരികളാണ് വിറ്റഴിക്കാൻ ഒരുങ്ങുന്നത്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് (MPS) നിബന്ധനകൾ പാലിക്കുന്നതിനായാണ് ഈ നടപടി.

കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടിയ ശേഷമായിരിക്കും ഓഹരി വിൽപ്പന നടപടികളിലേക്ക് കടക്കുക. വിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്തായിരിക്കും വിറ്റഴിക്കേണ്ട ഓഹരികളുടെ അളവും സമയവും നിർണ്ണയിക്കുക.

ഐഡിബിഐ ബാങ്കിന് പുറമെ രണ്ട് പൊതുമേഖലാ ബാങ്കുകളെയും ഒരു പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും കൂടി സ്വകാര്യവല്‍ക്കരിക്കുമെന്ന് 2021-22 ലെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കനേഡിയന്‍ ശതകോടീശ്വരനായ പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് (Fairfax Financial Holdings), ഐഡിബിഐ ബാങ്കില്‍ 60.72% ഓഹരികള്‍ 52,878 കോടി രൂപയ്ക്ക് സ്വന്തമാക്കുമെന്ന് ഈ മാസം ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 3 മുതല്‍ 4 വരെ വലിയ പൊതുമേഖലാ ബാങ്കുകളെ നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യം.

25 ശതമാനം പൊതു ഓഹരി പങ്കാളിത്തം നിർബന്ധം

ലിസ്റ്റ് ചെയ്ത കമ്പനികളിൽ കുറഞ്ഞത് 25 ശതമാനമെങ്കിലും പൊതുജന പങ്കാളിത്തം (Public Shareholding) വേണമെന്നാണ് സെബിയുടെ നിയമം. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഈ നിബന്ധന പൂർണ്ണമായി പാലിക്കുന്നതിന് 2026 ഓഗസ്റ്റ് വരെ സമയം അനുവദിച്ചിരുന്നത്. ഇതിന്റെ കാലാവധി നീട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ഈ നാല് ബാങ്കുകളിലും കേന്ദ്ര സർക്കാരിന് ഉയർന്ന തോതിൽ ഓഹരി പങ്കാളിത്തമുണ്ട്. ഓപ്പൺ മാർക്കറ്റിലൂടെയുള്ള ഓഫർ ഫോർ സെയിൽ (OFS) വഴിയോ അല്ലെങ്കിൽ ബാങ്കുകൾ വഴി യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് ഓഹരികൾ നൽകുന്ന ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (QIP) വഴിയോ ആകും ഓഹരി പങ്കാളിത്തം കുറയ്ക്കുക.

മുൻനിര ബാങ്കുകളുടെ വഴിയേ

മുമ്പ് പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ പൊതുമേഖലാ ബാങ്കുകൾ ക്യു.ഐ.പി വഴി മൂലധനം സമാഹരിക്കുകയും സർക്കാർ ഓഹരി വിഹിതം കുറയ്ക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ ഫണ്ട് സമാഹരണത്തിനൊപ്പം സർക്കാരിന്റെ പങ്കാളിത്തം 75 ശതമാനത്തിലേക്ക് എത്തിക്കാനാണ് ഈ ബാങ്കുകളും പദ്ധതിയിടുന്നത്.

സർക്കാർ ഓഹരി കുറയ്ക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ ബാങ്കിംഗ് ഓഹരികളിൽ പോസിറ്റീവ് ചലനങ്ങൾ ദൃശ്യമായിട്ടുണ്ട്. ഓഹരികളുടെ ലിക്വിഡിറ്റി വർധിക്കുന്നത് വിപണിയിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

The Union government is planning to dilute its stake in four public sector banks to 75% through open market offerings to comply with SEBI's minimum public shareholding rules.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com