59- മിനിറ്റ് വായ്പ: ഇതുവരെ അനുവദിച്ചത് 2.45 ലക്ഷം വായ്പകള്‍

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 83,938 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്
Image : Dhanam
Image : Dhanam
Published on

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (MSME) സര്‍ക്കാരും സിഡ്ബിയും (Small Industries Development Bank of India) ചേര്‍ന്ന് നല്‍കുന്ന 59-മിനിറ്റ് വായ്പ പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് 1 വരെ അനുവദിച്ചത് 2.45 ലക്ഷം വായ്പകള്‍. അതായത് ഔദ്യോഗിക കണക്കുകള്‍ പ്രകാരം 83,938 കോടി രൂപ ഉള്‍പ്പെടുന്ന 2,45,065 വായ്പകളാണ് പദ്ധതി ആരംഭിച്ച ശേഷം ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചത്.

വായ്പാ വിതരണം

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 1 വരെ മാത്രം 5314 വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. അനുവദിച്ച വായ്പകളില്‍ 4089 വായ്പകള്‍ വിതരണം ചെയ്തു. മൊത്തത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷം മാര്‍ച്ച് ആദ്യം വരെ 67,847 കോടി രൂപ ഉള്‍പ്പെട്ട 2,26,778 വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1 വരെ വിതരണം ചെയ്തത് 65,834 കോടി രൂപ ഉള്‍പ്പെടുന്ന 2,22,689 വായ്പകളാണ്. ഇതോടെ വായ്പാ വളര്‍ച്ച 1.83 ശതമാനം രേഖപ്പെടുത്തി.

ഈടില്ലാതെ

എംഎസ്എംഇകള്‍ക്ക് 10 ലക്ഷം മുതല്‍ 5 കോടി രൂപ വരെയുള്ള ഈടില്ലാതെ പ്രവര്‍ത്തന മൂലധനത്തിനോ ടേം വായ്പകള്‍ക്കോ ഈ പദ്ധതിയിലൂടെ ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കുന്നു. സര്‍ക്കാരിന്റെ സിജിടിഎംഎസ്ഇ (Credit Guarantee Fund Trust for Micro and Small Enterprises) സ്‌കീമിലാണ് ഈ വായ്പകള്‍ ഉള്‍പ്പെടുന്നത്.

എംഎസ്എംഇകളുടെ തിരിച്ചടവ് ശേഷി അനുസരിച്ച് ഏറ്റവും കുറഞ്ഞ തിരിച്ചടവ് കാലയളവ് ഒരു വര്‍ഷവും പരമാവധി കാലയളവ് 15 വര്‍ഷവുമാണ്. ഇതിന്റെ പലിശ നിരക്ക് 6.8 ശതമാനം മുതല്‍ 21 ശതമാനം വരെയാണ്. വായ്പയുടെ പ്രോസസ്സിംഗ് ഫീസ് 0.1 ശതമാനം മുതല്‍ 6 ശതമാനം വരെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com